മുഹമ്മദിന്റെയും കൃഷ്ണന്റെയും കഥപറയുന്ന ശുഭരാത്രി ജൂലൈ 6ന്
വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് - അനുസിതാര കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കുടുംബ ചിത്രം ശുഭരാത്രിയുടെ ട്രെയ്‌ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒന്നാമതായി തുടരുകയാണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശാന്തികൃഷ്ണ,സായികുമാർ, ഇന്ദ്രൻസ്,നാദിർഷ,അജുവർഗീസ്, സുരാജ്... തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങൾ പ്രേക്ഷകർക്കുമുന്നലെത്തുന്നു. ശുഭരാത്രിയിലെ മുഹമ്മദും കൃഷ്ണനും..! ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ ഇവരാണ്. യഥാക്രമം സിദ്ദിക്കയും ഞാനും പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങൾ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങൾ അല്ല. ജീവിച്ചരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളീയ സമൂഹത്തിൽ ഇരുവരുടെയും കഥാപാത്രങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തിൽ മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ആൾ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും. സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങ...