ചാക്കോച്ചന് നേരെ വധശ്രമം പ്രതി പോലീസ് കസ്റ്റഡിയിൽ.....


നടന്‍ കുഞ്ചാക്കോ ബോബന് നേരേ വധശ്രമം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഒക്ടോബർ അഞ്ചിന് രാത്രിയാണ് സംഭവം. കേസിൽ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിലേക്ക് പോകുന്നതിന്നതിനായാണ് നടൻ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്തു. എന്നാൽ ഇരുവരുടേയും സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

ട്രെയിൻ കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. തുടർന്ന്. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തുകയും മൊഴിയെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്നുമാണ് അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞത്.

ഞായറാഴ്ച വൈകുന്നേരമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പാലക്കാട് റെയില്‍വേ ഡിഎസ്പി പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തി വരുകയാണെന്ന് വ്യക്തമാക്കിയ പൊലീസ് എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
Courtesy : Asianet

Comments

Popular posts from this blog

കാമുകന്മാരില്ലാത്ത ലോകമോ...അതും നിത്യഹരിതരായ കാമുകന്മാർ !

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...