ജനപ്രിയനായകന്റെ ജാലവിദ്യയുമായി പ്രൊഫ. ഡിങ്കൻ Dileep|Ramachandran Babu|Sanal Thottam

റാഫിയുടെ തിരക്കഥയിൽ സനൽ തോട്ടം നിർമ്മിച്ച് മികച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫ.ഡിങ്കൻ.3D ചിത്രമായ ഡിങ്കനിൽ ദീപാങ്കുരനെന്ന മജിഷ്യനായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു കൂടെ നമിതപ്രമോദും.ഇവരെ കൂടാതെ റാഫി,അജു വർഗീസ്,സൂരജ് വെഞ്ഞാറമൂട്, സൃന്ദ,കൈലാഷ്, കൊച്ചുപ്രേമൻ, അപ്പാനി ശരത്‌,അനീഷ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.
 ദീപാങ്കുരന്റെ ജാലവിദ്യയും അതിന്റെ അപാകതയെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രൊഫ.ഡിങ്കനിലൂടെ രാമചന്ദ്രബാബു പ്രേക്ഷകരിലേക്കെത്തിക്കുന്നത്.മികച്ച ഗ്രാഫിക്സ് വർക്കുകൾക്കൊപ്പം രാമചന്ദ്രബാബുവിന്റെ തന്നെ ഛായാഗ്രഹണവും കൂടിയാകുമ്പോൾ ദിലീപ് ആരാധകർക്കൊപ്പം പ്രേക്ഷകർക്കും ആകാംഷയേറുകയാണ്‌.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകരുന്നത് .എഡിറ്റിംഗ് രാജേഷ് മംഗലത്ത്.


ന്യൂ ടി വി യുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ഈ 3D ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. നമുക്ക്‌ കാത്തിരിക്കാം ജനപ്രിയനായകന്റെ ജാലവിദ്യയ്ക്കായി
-ആറ്റിങ്ങൽ സിനിമ കമ്പനി

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review