ആരാധകർക്ക് ആരവമേകി ജനപ്രിയനായകന്റെ പുതിയ ചിത്രം ഫെബ്രുവരി 21ന് തിയേറ്ററുകളിൽ...

മലയാളിയുടെ ജനപ്രിയ നടൻ രസക്കൂട്ടുകളുമായി വീണ്ടും പൊട്ടിചിരിപ്പിക്കാൻ എത്തുകയാണ്.  പ്രമുഖ ബോളിവുഡ് കമ്പിനിയായ വയകോം 18 മോഷൻ പിക്ചർസിന്റെ നിർമാണത്തിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ് ആരാധകർ.ഫെബ്രുവരി 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. മൈ ബോസ്സ്, ടു കൺട്രിസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപ് -മമ്ത മോഹൻദാസ് ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് കോടതി സമക്ഷം ബാലൻ വക്കിലിന്. പ്രിയ ആനന്ദ്, അജു വർഗീസ്, സിദ്ധിക്ക്, ബിന്ദു പണിക്കർ, പ്രഭാകർ തുടങ്ങിയ വലിയ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്,

ഒരു ഇടവേളക്കുശേഷം തനതായ ദിലീപ് ശൈലിയിലുള്ള ഒരു കോമഡി ചിത്രം ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.  മലയാളി മനസുകളെ കീഴടക്കുകയും പൊട്ടിചിരിപ്പിക്കുകയും ചെയ്ത ദിലീപ് കഥാപാത്രങ്ങളുടെ തിരിച്ചുവരവായിരിക്കും ബാലൻ വക്കീൽ. വയക്കോം ആദ്യമായി നിർമിക്കുന്ന മലയാളചിത്രം, ബി ഉണ്ണികൃഷ്ണൻ -ദിലീപ് ടീമിന്റെ ആദ്യ ചിത്രം എന്നി പ്രത്യേകതകൾ തന്നെയാണ് ചിത്രത്തിനുവേണ്ടിയുള്ള കാത്തിരുപ്പിനുള്ള കാരണങ്ങൾ. ചിത്രത്തിന് വലിയ വരവേൽപ്പ് നൽകാൻ തന്നെയാണ് ആരാധകർ ഒരുങ്ങിയിരിക്കുന്നത്..


Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review