ലില്ലി... ഇനി അന്വേഷണത്തിലേക്ക് ഒപ്പം ജയസൂര്യയും l Truth Is Always Bizzare

E4 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മേത്ത ,സി വി സാരഥി ,എ വി അനൂപ് ,തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷണത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയകളിൽ തരംഗമായാകുന്നു .
ലില്ലി എന്ന ചിത്രത്തിനുശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണത്തിൽ കേന്ദ്രകഥാപാത്രമാക്കി ജയസൂര്യ എത്തുന്നു. ഛായാഗ്രഹണം സുജിത് വാസുദേവ് .ഫ്രാൻസിസ് തോമസിന്റെ തിരക്കഥയ്ക്ക് രഞ്ജിത്ത് , സലിൽ തുടങ്ങിയവർ സംഭാഷണമൊരുക്കുന്നു .അപ്പു ഭട്ടതിരി ചിത്രസംയോജനം നിർവഹിക്കുന്ന അന്വേഷണത്തിൽ ജാക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു .ഓൾഡ് മങ്ക്സിന്റെ  മികവാർന്ന ഫസ്റ്റ് ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി കഴിഞ്ഞിരിക്കുന്നു .ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻതന്നെ പ്രേക്ഷകരിലേക്കെത്തുന്നതാണ് .

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review