അനന്യ ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം മർഗ്ഗംകളി മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു.ഒരു പഴയ ബോംബുകഥ എന്ന ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിലേറിയ താരം ബിബിൻ ജോർജിനനൊപ്പം ഹരീഷ് കണാരൻ, ബൈജു സന്തോഷ്,നമിത പ്രമോദ് ,ധർമജൻ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്നു.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് കൃഷ്ണ നിർവ്വഹിക്കുന്നു. നിരവധി ഹാസ്യ ഷോകളിലൂടെ നമുക്ക് പരിചിതനായ ശാശാങ്കൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണം ബിബിൻ ജോർജ് തന്നെയാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക For More Updates
മലയാളത്തിന്റെ പ്രിയഎഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ കണ്ടാസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആമി എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ്യങ്കരിയായ മഞ്ജു വാര്യറാണ് കമലാ സുരയ്യയായി അഭിനയിക്കുന്നത്. ആമിയുടെ സെറ്റിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ആദ്യം മുതൽ തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുന്ന പുതിയ ചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ആമിയുടെ യൗവനകാലത്തിലെയും വാർധക്യ കാലത്തിലെയും ലുക്കുകളിലേക്ക് മഞ്ജുവാര്യർ ഭാവപ്പകർച്ച നടത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കട്ടിക്കണ്ണട വച്ച്, അഴിച്ചിട്ട കാർകൂന്തലും വലിയ ചുവന്ന പൊട്ടും മൂക്കിനഴകായി കല്ലുവച്ച മൂക്കുത്തിയുമൊക്കെ മഞ്ജുവിനെ ആമിയെപ്പോൽ തോന്നിച്ചു. കമല സുരയ്യയുടെ ഭർത്താവായ മാധവദാസ് ആയി അഭിനയിക്കുന്ന മുരളി ഗോപിക്കൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിൽ ഹിറ്റാണ്. ആമിയായി മഞ്ജു വാര്യർ സാരി ഒരു വശത്തുകൂടിയെടുത്തു പൊതിഞ്ഞുടുത്തിട്ടുള്ളവയാണ് ചിത്രങ്ങളിലേറെയും. ആമിക്കു വേണ്ടി മഞ്ജു വാര്യർ വണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു. അതു ശരിയെന്നു വെ
ഫോര്‍ബ്സ് മാസികയുടെ ദ ഫോര്‍ബ്സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടിക പുറത്ത്. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സല്മാന് ഖാനാണ് ഒന്നാം സ്ഥാനത്ത്. 232.83 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോലിയാണ് മുന്പില്. അഞ്ചാമതാണ് സച്ചിന് ടെണ്ടുല്‍ക്കറിന്റെ സ്ഥാനം. തെന്നിന്ത്യന്‍ കലാകാരന്മാരില് എ.ആര് റഹ്മാനാണ് ഏറ്റവും മുന്പില്. 12ാം സ്ഥാനത്താണ് അദ്ദേഹം. തമിഴ് സിനിമാ താരങ്ങളില്‍ സൂര്യയാണ് ഒന്നാമത് (25). അജിത് (27), വിജയ് (29) എന്നിവരാണ് സൂര്യയ്ക്ക് തൊട്ടുപിറകില്‍. മലയാള സിനിമയില്‍നിന്ന് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും പട്ടികയിലുണ്ട്. 73ാമതാണ് മോഹന്‍ലാലിന്റെ സ്ഥാനം. 79ാമതാണ് ദുല്‍ഖര്‍. ദീപിക പദുക്കോണ്‍, പി.വി സിന്ധു, എസ്. എസ് രാജമൗലി, അമിതാഭ് ബച്ചന് എന്നിവരും പട്ടികയിലുണ്ട്. വനിതാ താരങ്ങളില്‍ ദീപികയ്ക്കാണ് ഒന്നാം സ്ഥാനം. മൊത്തം പട്ടികയില്‍ പതിനൊന്നാമതാണ് ദീപിക.
Comments
Post a Comment
Hai thanks for your comment