Posts

ടോവിനോ ചിത്രം മിന്നൽ മുരളിയുടെ 50 ലക്ഷത്തിന്റെ സിനിമ സെറ്റ് തകർത്ത് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍

Image
ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് ചിത്രം 'മിന്നല്‍ മുരളി'ക്ക് വേണ്ടി കാലടി മണപ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റ് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍ നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്നും യാചിച്ച് ശീലമില്ലാത്തതിനാലാണ് പൊളിച്ചതെന്നും അന്താരാഷ്ട്ര ഹിന്ദുപരിഷത് നേതാവ് ഹരി പാലോട് അവകാശപ്പെടുന്നു. 50 ലക്ഷത്തിന് മുകളില്‍ ചെലവിട്ട് പൂര്‍ത്തിയാക്കി പള്ളിയുടെ സെറ്റ് ആണ് രാഷ്ട്രീയ ബജ്‌റ്ഗദള്‍ നശിപ്പിച്ചത്. സെറ്റ് കൂടം ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുത്തൻ പാരഡിയുമായി നാദിർഷാ I NADHIRSHA I പാരഡി I COVID I

Image

"ല റിലിക്" വ്യത്യസ്തമായൊരു ആശയത്തിൽ നിന്നും കഥപറയുന്ന 22 മിനുട്ട് I COVID AWARENESS I SYNC SOUND

Image
എഴുത്തച്ഛൻ കോളേജ് ഓഫ് ഫർമസ്യുട്ടിക്കൽ സയൻസ് കോളജിലെ കുട്ടികൾ അവരവരുടെ വീടുകളിലിരുന്ന് മികച്ച സ്ക്രിപ്റ്റിൽ 81 സീനുകളിൽ നിന്ന് തയാറാക്കിയ 22 മിനുട്ട് ആണ് ഷോർട്ഫിലിം.തികച്ചും മൊബൈലിൽ ചിത്രീകരിച്ച La Reliquia തത്സമയ ശബ്‌ദനിയതന്ത്രണം ആണ് ഉപയോഗിച്ചിരിക്കുന്നത് . കണ്ടിട്ട് ഇഷ്ടപ്പെടുകയാണേൽ സപ്പോർട്ട് ചെയ്ത് ഷെയർ ചെയ്തേക്കണേ Subscribe our Youtube channel https://www.youtube.com/channel/UC0SZKh4w2FTe51ppEQpaq6A #PLAYBUTTONENTERTAINMENTS

വരാനിരിക്കുന്നത് മലയാള സിനിമചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രം

Image
വരാനിരിക്കുന്നത് മലയാള സിനിമചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രം വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. Mamangam Trailer

ലില്ലി... ഇനി അന്വേഷണത്തിലേക്ക് ഒപ്പം ജയസൂര്യയും l Truth Is Always Bizzare

Image
E4 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മേത്ത ,സി വി സാരഥി ,എ വി അനൂപ് ,തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷണത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയകളിൽ തരംഗമായാകുന്നു . ലില്ലി എന്ന ചിത്രത്തിനുശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണത്തിൽ കേന്ദ്രകഥാപാത്രമാക്കി ജയസൂര്യ എത്തുന്നു. ഛായാഗ്രഹണം സുജിത് വാസുദേവ് .ഫ്രാൻസിസ് തോമസിന്റെ തിരക്കഥയ്ക്ക് രഞ്ജിത്ത് , സലിൽ തുടങ്ങിയവർ സംഭാഷണമൊരുക്കുന്നു .അപ്പു ഭട്ടതിരി ചിത്രസംയോജനം നിർവഹിക്കുന്ന അന്വേഷണത്തിൽ ജാക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു .ഓൾഡ് മങ്ക്സിന്റെ  മികവാർന്ന ഫസ്റ്റ് ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി കഴിഞ്ഞിരിക്കുന്നു .ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻതന്നെ പ്രേക്ഷകരിലേക്കെത്തുന്നതാണ് .

രസകരമായ ലൊക്കേഷൻ കാഴ്ചകളുമായി മാർഗ്ഗംകളി പുരോഗമിക്കുന്നു...

Image

മുഹമ്മദിന്റെയും കൃഷ്ണന്റെയും കഥപറയുന്ന ശുഭരാത്രി ജൂലൈ 6ന്

Image
വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് - അനുസിതാര കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കുടുംബ ചിത്രം ശുഭരാത്രിയുടെ ട്രെയ്‌ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒന്നാമതായി തുടരുകയാണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശാന്തികൃഷ്ണ,സായികുമാർ, ഇന്ദ്രൻസ്,നാദിർഷ,അജുവർഗീസ്, സുരാജ്... തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങൾ പ്രേക്ഷകർക്കുമുന്നലെത്തുന്നു. ശുഭരാത്രിയിലെ മുഹമ്മദും കൃഷ്ണനും..! ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ ഇവരാണ്. യഥാക്രമം സിദ്ദിക്കയും  ഞാനും  പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങൾ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങൾ അല്ല. ജീവിച്ചരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളീയ സമൂഹത്തിൽ ഇരുവരുടെയും കഥാപാത്രങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തിൽ മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ആൾ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും. സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും  കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങ...