മോഹൻലാൽ ,വിജയ് ,അജിത് .....തുടങ്ങിയവരെ പിന്നിലാക്കി സൂര്യ ഒന്നാമത്


ഫോര്‍ബ്സ് മാസികയുടെ ദ ഫോര്‍ബ്സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടിക പുറത്ത്. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സല്‍മാന്‍ ഖാനാണ് ഒന്നാം സ്ഥാനത്ത്. 232.83 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോലിയാണ് മുന്‍പില്‍. അഞ്ചാമതാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സ്ഥാനം.
തെന്നിന്ത്യന്‍ കലാകാരന്‍മാരില്‍ എ.ആര്‍ റഹ്മാനാണ് ഏറ്റവും മുന്‍പില്‍. 12ാം സ്ഥാനത്താണ് അദ്ദേഹം. തമിഴ് സിനിമാ താരങ്ങളില്‍ സൂര്യയാണ് ഒന്നാമത് (25). അജിത് (27), വിജയ് (29) എന്നിവരാണ് സൂര്യയ്ക്ക് തൊട്ടുപിറകില്‍.
മലയാള സിനിമയില്‍നിന്ന് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും പട്ടികയിലുണ്ട്. 73ാമതാണ് മോഹന്‍ലാലിന്റെ സ്ഥാനം. 79ാമതാണ് ദുല്‍ഖര്‍.
ദീപിക പദുക്കോണ്‍, പി.വി സിന്ധു, എസ്. എസ് രാജമൗലി, അമിതാഭ് ബച്ചന്‍ എന്നിവരും പട്ടികയിലുണ്ട്. വനിതാ താരങ്ങളില്‍ ദീപികയ്ക്കാണ് ഒന്നാം സ്ഥാനം. മൊത്തം പട്ടികയില്‍ പതിനൊന്നാമതാണ് ദീപിക.

Comments

Popular posts from this blog

ജനപ്രിയനായകന്റെ ജാലവിദ്യയുമായി പ്രൊഫ. ഡിങ്കൻ Dileep|Ramachandran Babu|Sanal Thottam

ഡിങ്കനും കൂട്ടരും തായ്‌ലന്റിൽ Rafi | Ramachandrababu | Sanal Thottam | Vyasan Edavanakkadu | Dileep

മെഗാസ്റ്ററിന്റെ അടുത്ത ചിത്രം 'ഉണ്ട' Khalid Rahman |Mammootty |Krishnan Sethukumar