ക്രിസ്തുമസ് സമ്മാനവുമായി ഒരാൾ


ക്രിസ്തുമസ് സമ്മാനവുമായി പ്രിഥിരാജ്. 

വിമാനം സിനിമ കാണാന്‍ ടിക്കറ്റ് വേണ്ട. കേരളത്തില്‍ 'വിമാനം' ഓടുന്ന ഏത് തിയേറ്ററില്‍ നിന്നും ക്രിസ്തുസ് ദിനമായ ഡിസംബര്‍ 25ന് സൌജന്യമായി സിനിമ കാണാം. നടന്‍ പ്രിഥിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.
ഇടുക്കി ജില്ലയിലെ തട്ടക്കുഴി സ്വദേശി സജി തോമസിന്റെ കെട്ടുകഥ പോലെ തോന്നിപ്പിക്കുന്ന ജീവിത കഥയാണ് വിമാനം സിനിമ പറയുന്നത്. നാട്ടുകാര്‍ക്കുംപ്രിയപ്പെട്ടവര്‍ക്കുംസിനിമകാണാനുള്ളഅവസരമൊരുക്കാനുള്ള സജിയുടെ ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്താന്‍ കാരണമെന്ന് പ്രിഥിരാജ് പറയുന്നു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ഓഫര്‍ ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കാമെന്നും പ്രിഥിരാജ് കൂട്ടിച്ചേര്‍ത്തു. കൂടാതെ സിനിമയുടെ ഫസ്റ്റ് ഷോ, സെക്കന്റ് ഷോ എന്നിവയില്‍ നിന്നും ലഭിക്കുന്ന പണം മുഴുവനായും സജിക്ക് കൈമാറുമെന്നും പ്രിഥിരാജ് അറിയിച്ചു.ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അംഗ പരിമിതനായ സജി സ്വന്തമായി ഒരു വിമാനം നിര്‍മിച്ച്‌ പറപ്പിച്ചത് ഏവരെയും ഞെട്ടിച്ച ജീവിതകഥയായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതുമുഖ സംവിധായകനായ പ്രദീപ് എം നായര്‍, പ്രഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി വിമാനം ഒരുക്കിയത്.

Comments

Popular posts from this blog

കാമുകന്മാരില്ലാത്ത ലോകമോ...അതും നിത്യഹരിതരായ കാമുകന്മാർ !

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...