ആടെവിടെ പാപ്പാനേ .....ഇതൊരു ഫാമിലി കോമഡി എന്റെർടൈനർ
ആദ്യമായി തിയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമക്ക് രണ്ടാം ഭാഗം .ആട് ഒരു ഭീകര ജീവിയാണ് എന്ന ജയസൂര്യ ചിത്രം ഇന്ന് രണ്ടാം ഭാഗം റിലീസായി. 2015 ൽ ആണ് ആട് ഇറങ്ങിയത് .തിയറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ടോറന്റിൽ തകർപ്പൻ പ്രതികരണം നേടി.ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിലാണ് ‘ആട് 2’ എത്തുന്നത്. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോൾ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ട്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.ആട് സിനിമയിൽ പറഞ്ഞത് പോലെ തന്നെ ഷാജി പാപ്പന്റെയും കൂട്ടരുടെയും കഥയാണ് ഈ സിനിമ പറയുന്നത് .അവരുടെ ഇപ്പോഴത്തെ ജീവിതം പറഞ്ഞു തുടങ്ങുന്ന ചിത്രം ഒരു വടം വലി മത്സരം നടക്കുന്നതോടെ ആകെ മാറിമറിയുന്നു.വിജയികളാവുന്ന വിന്നേഴ്സ് ക്ലബിന്റെ സ്വർണക്കപ്പ് നഷ്ടമാവുന്നു.അതിനെ തേടിയുള്ള യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.ഷാജി പാപ്പനായി എത്തിയ ജയസൂര്യയുടെ തകർപ്പൻ പ്രകടനമാണ് ഈ സിനിമയിൽ കാണാൻ സാധിക്കുക .പാപ്പനായി പുള്ളിയുടെ എനർജി ലെവൽ അതി ഗംഭീരം തന്നെ .ആ കഥാപാത്രത്തിലേക്ക് മറ്റാരെ കൊണ്ട് വന്നാലും ഇത്ര നല്ല പ്രകടനം കാഴ്ച വെക്കുമെന്ന് തോന്നുന്നില്ല.ബാർ സീനും ക്ലൈമാക്‌സും ഒക്കെ എണീറ്റ് നിന്ന് കയ്യടിച്ച് പോകും. ഷാജി പാപ്പന്റെ കൂട്ടുകാരായി എത്തിയവരെല്ലാം തന്നെ ചിരിയുടെ പൊടിപൂരമാണ് തിയറ്ററിൽ സൃഷ്ടിച്ചത്.ധര്മജന്റെ സച്ചിൻ ക്ളീറ്റസ് സൈജു കുറുപ്പിന്റെ അറക്കൽ അബു ഒക്കെ ആദ്യ ഭാഗത്തേക്കാൾ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.ആദ്യ ഭാഗത്തിൽ ചിരിപ്പിച്ചതിന്റെ ഇരട്ടി ചിരിയുമായി വിജയ് ബാബുവിന്റെ സർബത്ത് ഷമീറും സിനിമയിൽ എത്തി .കൂടെ ഉണ്ടായിരുന്ന നോബിയും പൊളിച്ചടുക്കി .അത് പോലെ സിനിമയിലെ മാസ്സ് താരങ്ങളായ് സാത്താൻ സേവ്യറിനെ അവതരിപ്പിച്ച സണ്ണി വെയ്‌നും ഡൂഡ്നെ അവതരിപ്പിച്ച വിനായകനും കയ്യടി നേടി.ആദ്യ ഭാഗത്തിൽ നിഷ്‍കളങ്കനായ ലോലനെ അവതരിപ്പിച്ച ഹരികൃഷ്ണനും ശ്രദ്ധ നേടുന്നു.ഇന്ദ്രൻസിന്റെ ശശി ആശാനും ഭഗതിന്റെ കൃഷ്ണനും വിനീതിന്റെ കുട്ടനും ഒക്കെ ഈ സിനിമയിലുമുണ്ട് .ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന മാമുക്കോയയും ബൈജുവും ഒക്കെ സിനിമയിൽ ഉണ്ട്.വില്ലന്മാരായ എത്തിയവരുടെ പ്രകടനവും അഭിനന്ദനം അർഹിക്കുന്നു.നസ്‌റീനും ,ആതിരയും സേതുലക്ഷ്മി അമ്മയും പ്രധാന സ്ത്രീ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.ആദ്യ ഭാഗത്തിൽ ഡ്യൂഡ് നൊപ്പം എത്തിയ അജയ്യും ഈ സിനിമയിലും ചിരി ഉണർത്തി മിഥുൻ മാനുവൽ തോമസിന്റെ ഒരുപാട് കഷ്ടപ്പാടുകൾ ഈ സിനിമയിലുണ്ടെന്നു ഓരോ രംഗങ്ങൾ കാണുമ്പോൾ മനസ്സിലാവും.ഒന്നേ മുക്കാൽ മണിക്കൂർ ചിരിച്ച് മറിയാനുള്ള ചേരുവകളെല്ലാം ചേർത്തൊരുക്കിയിട്ടുണ്ട് ആട് 2 .ആദ്യ ഭാഗത്തിൽ തകർപ്പൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഷാൻ റഹ്‌മാൻ ഈ സിനിമയിലും തട്ടുപൊളിപ്പൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും മികവുറ്റതായിരുന്നു.ഒരു നിമിഷം പോലും ബോറടിക്കാതെ ഈ സിനിമ കാണാൻ സാധിച്ചതിൽ എഡിറ്റർ ലിജോ പോളിന്റെ പങ്കും ചെറുതല്ല . അത് പോലെ അഭിനനന്ദനം അർഹിക്കുന്ന ഒരാളാണ് ഈ സിനിമയുടെ നിർമ്മാതാവ് കൂടിയായ വിജയ് ബാബു .ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം കാണിച്ചതിന് കയ്യടി കൊടുക്കണം .
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി ഇത് മാറുമെന്ന് നിസംശയം പറയാം .ആട് 2 രണ്ടേമുക്കാൽ മണിക്കൂർ മനസ്സ് നിറഞ്ഞു ചിരിക്കാൻ മതി മറന്നു ചിരിക്കാൻ ഒരടിപൊളി ചിത്രമാണ് ആട് 2 ,പടം കാണാൻ പോകുന്നവർ ലോജിക്കും ഒക്കെ വീട്ടിൽ വെച്ചിട്ടു പോവുക,.ഇതൊരു അടിപൊളി യാത്രയാണ് .തമാശയും ചിരിയും കളിയും ഇത്തിരി അടിയും ഒക്കെ ആയി .ധൈര്യസമേതം ടിക്കറ്റ് എടുക്കാം
Comments
Post a Comment
Hai thanks for your comment