വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവീന്‍ ജോണ്‍ കഥയും തിരക്കഥയും രചിച്ച് സൈജു എസ് എസിന്റെ സംവിധാനത്തില്‍ ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ്,മിയ,നിരഞ്ജന തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന #ഇര കേരളത്തിനു പുറത്തും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണയവും അതിലുപരി വേറിട്ടൊരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയായ ചിത്രം ക്ലൈമാക്സ് ട്വിസ്റ്റോടുകൂടി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാധാരണ യു എ ഇ .GCC റിലീസുകള്‍ക്ക് കണ്ടുവരുന്ന ജനത്തിരക്കിന് പുറമേ മലയാളി കുടുംബ പ്രേക്ഷകരായിരുന്നു കൂടുതലും.ഒരു പക്ഷേ പുലിമുരുകനും രാമലീലയ്ക്കും ശേഷം ഇതാദ്യമായിട്ടാവാം ഇത്രയും നിറഞ്ഞ സദസ്സുകളില്‍ ഒരു മലയാള ചിത്രം യു എ ഈ-ല്‍ റിലീസ് ആകുന്നത്. Novo,Vox,Star തിയേറ്റുകളുള്‍പ്പെടെ 28 കേന്ദ്രങ്ങളില്‍ റിലീസായ #ഇര ചിലയിടങ്ങളില്‍ ഈ രണ്ടാം ദിവസവും ടിക്കറ്റ് കിട്ടാതെ ഒരുപാടുപേര്‍ മടങ്ങുകയാണ്.അതേ സമയം മറ്റു തിയേറ്ററുകളെ ആശ്രയിക്കാത്തതിനു കാരണം ദൂരക്കൂടുതലും സമയക്കുറവും തന്നെയാണ്. ഇരയുടെ അണിയറപ്രവര്‍ത്തകരായ തിരക്കഥാകൃത്ത് നവീന്‍ , അലക്സാണ്ടര്‍ പ്രശാന്ത്,മിഥുന്‍ തുടങ്ങിയവര്‍ ഇന്നലെ ചിത്രംകാണാന്‍ എത്തിയ...