മനം അതിൽ ഒരേ രണം..!
ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മാഫിയ ഗ്യാങ്ങുകൾ തമ്മിലുള്ള മൽസരത്തിന്റെയും കുടിപ്പകയുടെയും പകപോക്കലിന്റെയും കഥയാണ് രണം പറയുന്നത്. സമ്പന്നനും പൊങ്ങച്ചക്കാരനുമായ അമേരിക്കൻ മലയാളിയുടെ കഥകളാണ് നാം കൂടുതൽ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അമേരിക്കൻ മലയാളിയുടെ കഥ കൂടി രണം പറഞ്ഞുവയ്ക്കുന്നുണ്ട്. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവിന്റെ പ്രഥമസംവിധാന സംരംഭമാണ് രണം. തിരക്കഥയും നിര്‍മല്‍ തന്നെയാണ്. ലോസൺ ബിജു, റാണി, ആനന്ദ് പയ്യന്നൂർ എന്നിവരാണ് നിർമാണം. ഇഷ തല്‍വാറാണ് നായിക. റഹ്മാൻ, നന്ദു, അശ്വിൻ കുമാർ, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ സാങ്കേതികമേഖലകൾ എല്ലാം അതീവ മികവു പുലർത്തുന്നു. ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ഡാർക്ക്-റെഡ് തീമാണ് ഫ്രെയിമുകളിൽ കൂടുതലും നിറഞ്ഞു നിൽക്കുന്നത്. കഥാഗതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് പശ്ചാത്തല സംഗീതവും മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിലെ ടൈറ്റിൽ സോങ് നേരത്തെ ഹിറ്റായിരുന്നു. ഹോളിവുഡ് ചിത്രങ്...
Comments
Post a Comment
Hai thanks for your comment