തിയേറ്ററുകളില്‍ കയ്യടിനേടി ആര്യനും രാജീവും

ഇര റിവ്യൂ വായിക്കാംസമകാലിക സംഭവവികാസങ്ങളെ തന്മയത്തോടെ അവതരിപ്പിച്ച 'ഇര' തിയേറ്ററുകളില്‍ കൈയ്യടി നേടുകയാണ്.
നവാഗതന്‍റെ യാതൊരു പോരായ്മകളുമില്ലാതെ ഇരയെ അതിന്റേതായ രീതിയില്‍ പ്രേക്ഷകനുമുന്നിലെത്തിക്കാന്‍ സൈജുവിന് സാധിച്ചു.
സുധി സുരേന്ദ്രന്റെ മികച്ച ഛായാഗ്രഹണം ദൃശ്യഭംഗി ആവോളം ഇരയ്ക്ക് സമ്മാനിക്കുന്നുണ്ട്.അതിലുപരി മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപിസുന്ദറില്‍ ഭദ്രം.


ഈ വര്‍ഷം ഇറങ്ങിയതില്‍ വെച്ച് നല്ലോരു റൊമാന്റിക്ക് സസ്പെന്‍സ് ത്രില്ലര്‍ തന്നെയാണ് ഇരയെന്ന് നിസംശയം പറയാം.
ഒരു മന്തിയുടെ കൊലപാതകവും അതിലൂടെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നവീന്‍ ജോണ്‍ തന്റെ തിരക്കഥയിലൂടെ പറയുന്നത് .സംശയത്തിന്റെ നിഴലടിക്കുന്ന ആര്യനായി ഗോകുല്‍ സുരേഷും കേസന്വേഷണ ഉദ്യോഗസ്ഥനായി ഉണ്ണിമുകുന്ദനും ഇരയിലൂടെ പൂര്‍ണ്ണമായി പ്രേക്ഷക മനസ്സില്‍ ഇടം നേടുന്നു. മിയ,അലന്‍സിയര്‍,ശങ്കര്‍ജി,നിരജ്ഞന തുടങ്ങിയവരും തങ്ങളുടെ വേഷം മികവുറ്റതാക്കി.
സൂപ്പര്‍ഹിറ്റുകളുടെ കൂട്ടുകെട്ടായ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നു നിര്‍മ്മിച്ച ഇരയിലൂടെ മലയാളത്തിന് ഒരു പുത്തന്‍ സംവിധായകനെ കൂടികിട്ടി .സൈജു എസ് എസ്.
ആദ്യ സംരഭം തന്നെ നൂറുമേനികൊയ്യാന്‍ ആത്മാര്‍ത്ഥമായി ആശംസിച്ചുകൊണ്ട് #Attingal_Cinema_Company

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review