ആഭാസത്തിന്റെ ബാംഗ്ലൂര്‍ ലൊക്കേഷനില്‍ വച്ചായിരുന്നു സുരാജ് അത് പറഞ്ഞത്. ‘ചേട്ടാ അടുത്തിടെ ഒരു കഥ കേട്ടു. അത്രയ്ക്ക് ഗംഭീരമായിരുന്നു. ഞാനുടനെ ചെയ്യാമെന്ന് സമ്മതിച്ചു. ടൈറ്റിലും രസമുള്ളതാണ്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍.’ പൊതുവേ ഇത്തരം കാര്യങ്ങളൊന്നും സുരാജ് തുറന്നുപറയുന്നതല്ല. അന്ന് എന്തോ ഒളിവും മറവുമില്ലാതെ അയാള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. ഇനി ഒരുപക്ഷേ അയാളുടെ മനസ്സിനെ അത്ര കണ്ട് ആ കഥ മോഹിപ്പിച്ചിരിക്കണം. മാസങ്ങള്‍ക്കിപ്പുറം ആ സിനിമയുടെ(കുട്ടന് പിള്ളയുടെ ശിവരാത്രി) കവറേജിന് ഒറ്റപ്പാലത്തെ മങ്കര വീട്ടില്‍ എത്തുമ്പോള്‍ ഉച്ചയൂണ് കഴിഞ്ഞ് സുരാജ്, പൂമുഖത്തെ മരച്ചാരില് ചേര്‍ന്ന് ഇരിക്കുകയായിരുന്നു. ഒരു മദ്ധ്യവയസ്ക്കനെ ഓര്‍മ്മിപ്പിക്കുന്ന രൂപം. നരവീണ മുടിയും മീശയും കാതിലെ രോമങ്ങളും. മുടി മുകളിലോട്ട് ചീകി ഒതുക്കിയിരിക്കുന്നു. കാവികൈലിയും ഷര്‍ട്ടുമാണ് വേഷം. മുമ്പൊരിക്കല്‍ സുരാജ് ഞങ്ങളോട് പറഞ്ഞതോര്‍ക്കുന്നുണ്ടോ, ഈ സിനിമയുടെ കഥ അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന്? മുഖവുരകളൊന്നുമില്ലാതെ എത്തിയ ചോദ്യം സുരാജിനെ ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തി. പിന്നെ ഞങ്ങളെ നോക്കി തലയാട്ടി....
After the successful celebration of ‘Maradona‘ Tovino Thomas making his excellence in Malayalam film industry by introducing A realistic take on the life of a chain smoker in Theevandi. ഈ അടുത്തിടെ ടോവിനോ നായകനായി വന്ന എല്ലാ ചിത്രങ്ങളും ഏതെങ്കിലും തരത്തിൽ വ്യത്യസ്തത പുലർത്തുന്നതോ, പരീക്ഷണ സ്വഭാവമുള്ള ചിത്രങ്ങളോ ആയിരുന്നു. അത്തരത്തിലുള്ളൊരു പുതിയ ടോവിനോ ചിത്രമാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത തീവണ്ടി .നവാഗതനായ ഫെല്ലിനിയാണ് ഈ റിയലിസ്റ്റിക് എന്റെർറ്റൈനെർ സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ വിനി വിശ്വലാൽ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവർ ചേർന്നാണ്. സുധീഷ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും നിർണ്ണായക വേഷത്തിൽ എത്തിയിട്ടുണ്ട് ഈ ചിത്രത്തിൽ. നവഗതയായ സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായിക.
Comments
Post a Comment
Hai thanks for your comment