റാഫിയുടെ തിരക്കഥയിൽ സനൽ തോട്ടം നിർമ്മിച്ച് മികച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ.ഡിങ്കന്റെ അടുത്ത ഷെഡ്യൂൾ ലൊക്കേഷനിൽ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ .തായ്‌ലന്റിൽ ആരംഭിക്കുന്ന ഈ ഷെഡ്യൂൾ ചിത്രത്തിലെ മനോഹരമായൊരു ദൃശ്യവിസ്മയം തന്നെയാകും എന്നത് തീർച്ച.3D ചിത്രമായ ഡിങ്കനിൽ ദീപാങ്കുരനെന്ന മജിഷ്യനായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു കൂടെ നമിതപ്രമോദും.ഇവരെ കൂടാതെ റാഫി,അജു വർഗീസ്,സൂരജ് വെഞ്ഞാറമൂട്, സൃന്ദ,കൈലാഷ്, കൊച്ചുപ്രേമൻ, അപ്പാനി ശരത്,അനീഷ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. ദീപാങ്കുരന്റെ ജാലവിദ്യയും അതിന്റെ അപാകതയെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രൊഫ.ഡിങ്കനിലൂടെ രാമചന്ദ്രബാബു പ്രേക്ഷകരിലേക്കെത്തിക്കുന്നത്.മികച്ച ഗ്രാഫിക്സ് വർക്കുകൾക്കൊപ്പം രാമചന്ദ്രബാബുവിന്റെ തന്നെ ഛായാഗ്രഹണവും കൂടിയാകുമ്പോൾ ദിലീപ് ആരാധകർക്കൊപ്പം പ്രേക്ഷകർക്കും ആകാംഷയേറുകയാണ്.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകരുന്നത് .എഡിറ്റിംഗ് രാജേഷ് മംഗലത്ത്. ന്യൂ ടി വി യുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ഈ 3D ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്...