Posts

Showing posts from January, 2018

മികച്ച ഒരു ത്രില്ലർ തന്നെയായിരിക്കും ഇര. ഇരയുടെ ആദ്യ ടീസർ തരംഗമാകുന്നു.....

Image
അണിയറയിലൊരുങ്ങുന്നത് പുതുമയുള്ള ചിത്രം തന്നെയെന്ന് നമുക്ക് ഈ ആദ്യ ട്രൈലറിലൂടെ മനസിലാക്കാം.സോഷ്യൽ മീഡിയയിൽ ഈ അടുത്തകാലത്ത് ചർച്ചചെയ്യപ്പെട്ട വിഷയമാണ്  ഇതിനടിസ്ഥാനമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്നത്.തൻ്റെ നിരപരാധിത്വം തെളയിക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരൻ്റേയും തൻ്റേടിയായ സ്ത്രീയുടേയും പോരാട്ടത്തിൻ്റെ കഥയാണ് #ഇര പറയുന്നത്.അതുകൊണ്ടുതന്നെ ഇതൊരു മികച്ച ത്രില്ലർ ചിത്രമായിരിക്കുകതന്നെ ചെയ്യും. #നവീൻ_ജോണിൻ്റെ രചനയിൽ സൂപ്പർഹിറ്റുകളുടെ അമരക്കാരായ വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായ അവതാരകൻ നവാഗതനായ #സൈജു_എസ്_എസ് ആണ്.ഉണ്ണിമുകുന്ദൻ,ഗോകുൽ സുരേഷ് ,മിയ ,നിരഞ്ജന തുടങ്ങി മലയാള സിനിമയിലെ ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. #കാത്തിരിക്കാം വേറിട്ടൊരു ദൃശ്യാനുഭവത്തിനായി. #Ira_ഇര #Saiju_SS #Vysakh_Udaykrishna #Naveen_John #Unni_Mukundan #Gokul_Suresh #Attingal_Cinema_Company ©

സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് വേണ്ടി പിൻതുണച്ചവർക്ക് ഒാരോരുത്തർക്കും കേന്ദ്രം 1000..........

Image
സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് വേണ്ടി പിൻതുണച്ചവർക്ക് ഒാരോരുത്തർക്കും  കേന്ദ്രം ഒരായിരം നന്ദിയറിയിക്കുന്നു. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഫലപ്രാപ്തിയിലേക്ക്. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചു. സമരപ്പന്തലിലെത്തി എം.വി.ജയരാജൻ ഉത്തരവ് കൈമാറി. വി.ശിവൻകുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്ന് എം.വി.ജയരാജൻ പറഞ്ഞു. ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന സർക്കാർ നടപടികളിൽ തൃപ്തിയില്ല. സർക്കാരിനു നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം നിർത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം ...

കമ്മട്ടം കണ്ടിട്ടില്ല ഒരു വട്ടം മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. !! ആട് 2 വിൽ നിന്നും ഡിലീറ്റ് ചെയ്ത കിടിലൻ സീൻ പുറത്തിറങ്ങി

Image
കമ്മട്ടം കണ്ടിട്ടില്ല ഒരു വട്ടം മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. !! ആട് 2 വിൽ നിന്നും ഡിലീറ്റ് ചെയ്ത കിടിലൻ സീൻ പുറത്തിറങ്ങി

കാമുകന്മാരില്ലാത്ത ലോകമോ...അതും നിത്യഹരിതരായ കാമുകന്മാർ !

Image
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ , ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ... ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം, ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ ..... നിത്യഹരിത നായകൻ പ്രേംനസീർ സാർന് നിത്യഹരിതകാമുകന്റെ പ്രണാമം ❤ അദ്ദേഹത്തിന്റെ 29 ചരമ വാർഷിക ദിനത്തിൽ ഞങ്ങളുടെ കുട്ടി കാമുകനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു... ജമ്നാസ്  മുഹമ്മദിൻ്റെ രചനാ സംവിധാനത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ജോമോനും-ജമ്നാസും ചേർന്ന് Dreams N' Taken പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം #നിത്യഹരിത_കാമുകൻ ഉടൻ നിങ്ങളിലേക്കെത്തുന്നു.ജോമോൻ,അർജ്ജുൻ,സാന്ദ്ര,കാതറീൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ അതിഥി താരമായി വരുന്നത് ആരാണെന്നറിയണ്ടേ..... കാത്തിരിക്കാം

പുതുമയാർന്ന ഫസ്റ്റ്ലുക്കുമായി 'ഇര'

Image
ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ വ്യത്യസ്ഥമാർന്നഫസ്റ്റ്ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി. സൂപ്പർഹിറ്റുകളുടെ അമരക്കാരായ വൈശാഖും ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമയിൽ മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ജീവിതമാണ് പ്രമേയമാകുന്നതെന്നാണ് പിന്നണിയിൽ നിന്നുള്ള വിവരങ്ങൾ. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു. സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോർത്തിണക്കുന്നുണ്ട്.വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന് ഉറപ്പ്. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക...

ആമിയിലേക്കുള്ള മഞ്ജുവിന്റെ ഭാവപ്പകർച്ച, വൈറലായി ചിത്രങ്ങൾ

Image
മലയാളത്തിന്റെ പ്രിയഎഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ കണ്ടാസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആമി എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ്യങ്കരിയായ മഞ്ജു വാര്യറാണ് കമലാ സുരയ്യയായി അഭിനയിക്കുന്നത്. ആമിയുടെ സെറ്റിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ആദ്യം മുതൽ തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുന്ന പുതിയ ചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ‌ആമിയുടെ യൗവനകാലത്തിലെയും വാർധക്യ കാലത്തിലെയും ലുക്കുകളിലേക്ക് മഞ്ജുവാര്യർ ഭാവപ്പകർച്ച നടത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കട്ടിക്കണ്ണട വച്ച്, അഴിച്ചിട്ട കാർകൂന്തലും വലിയ ചുവന്ന പൊട്ടും മൂക്കിനഴകായി കല്ലുവച്ച മൂക്കുത്തിയുമൊക്കെ മഞ്ജുവിനെ ആമിയെപ്പോൽ തോന്നിച്ചു. കമല സുരയ്യയുടെ ഭർത്താവായ മാധവദാസ് ആയി അഭിനയിക്കുന്ന മുരളി ഗോപിക്കൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിൽ ഹിറ്റാണ്. ആമിയായി മഞ്ജു വാര്യർ സാരി ഒരു വശത്തുകൂടിയെടുത്തു പൊതിഞ്ഞുടുത്തിട്ടുള്ളവയാണ് ചിത്രങ്ങളിലേറെയും. ആമിക്കു വേണ്ടി മഞ്ജു വാര്യർ വണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു.  അതു ശരിയെന്ന...