ആമിയിലേക്കുള്ള മഞ്ജുവിന്റെ ഭാവപ്പകർച്ച, വൈറലായി ചിത്രങ്ങൾ


മലയാളത്തിന്റെ പ്രിയഎഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ കണ്ടാസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആമി എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ്യങ്കരിയായ മഞ്ജു വാര്യറാണ് കമലാ സുരയ്യയായി അഭിനയിക്കുന്നത്. ആമിയുടെ സെറ്റിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ആദ്യം മുതൽ തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുന്ന പുതിയ ചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

‌ആമിയുടെ യൗവനകാലത്തിലെയും വാർധക്യ കാലത്തിലെയും ലുക്കുകളിലേക്ക് മഞ്ജുവാര്യർ ഭാവപ്പകർച്ച നടത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കട്ടിക്കണ്ണട വച്ച്, അഴിച്ചിട്ട കാർകൂന്തലും വലിയ ചുവന്ന പൊട്ടും മൂക്കിനഴകായി കല്ലുവച്ച മൂക്കുത്തിയുമൊക്കെ മഞ്ജുവിനെ ആമിയെപ്പോൽ തോന്നിച്ചു. കമല സുരയ്യയുടെ ഭർത്താവായ മാധവദാസ് ആയി അഭിനയിക്കുന്ന മുരളി ഗോപിക്കൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിൽ ഹിറ്റാണ്.

ആമിയായി മഞ്ജു വാര്യർ

സാരി ഒരു വശത്തുകൂടിയെടുത്തു പൊതിഞ്ഞുടുത്തിട്ടുള്ളവയാണ് ചിത്രങ്ങളിലേറെയും. ആമിക്കു വേണ്ടി മഞ്ജു വാര്യർ വണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു.  അതു ശരിയെന്നു വെക്കുന്നതാണ് ചിത്രങ്ങൾ. എന്തായാലും സ്നേഹത്തിന്റെ കഥാകാരിയായി മലയാളത്തിന്റെ ഇഷ്ടനായികയെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ എന്നു പ്രത്യേകം പറയേണ്ടല്ലോ.

Comments

Popular posts from this blog

ജനപ്രിയനായകന്റെ ജാലവിദ്യയുമായി പ്രൊഫ. ഡിങ്കൻ Dileep|Ramachandran Babu|Sanal Thottam

ഡിങ്കനും കൂട്ടരും തായ്‌ലന്റിൽ Rafi | Ramachandrababu | Sanal Thottam | Vyasan Edavanakkadu | Dileep

മെഗാസ്റ്ററിന്റെ അടുത്ത ചിത്രം 'ഉണ്ട' Khalid Rahman |Mammootty |Krishnan Sethukumar