റാഫിയുടെ തിരക്കഥയിൽ സനൽ തോട്ടം നിർമ്മിച്ച് മികച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫ.ഡിങ്കൻ.3D ചിത്രമായ ഡിങ്കനിൽ ദീപാങ്കുരനെന്ന മജിഷ്യനായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു കൂടെ നമിതപ്രമോദും.ഇവരെ കൂടാതെ റാഫി,അജു വർഗീസ്,സൂരജ് വെഞ്ഞാറമൂട്, സൃന്ദ,കൈലാഷ്, കൊച്ചുപ്രേമൻ, അപ്പാനി ശരത്,അനീഷ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. ദീപാങ്കുരന്റെ ജാലവിദ്യയും അതിന്റെ അപാകതയെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രൊഫ.ഡിങ്കനിലൂടെ രാമചന്ദ്രബാബു പ്രേക്ഷകരിലേക്കെത്തിക്കുന്നത്.മികച്ച ഗ്രാഫിക്സ് വർക്കുകൾക്കൊപ്പം രാമചന്ദ്രബാബുവിന്റെ തന്നെ ഛായാഗ്രഹണവും കൂടിയാകുമ്പോൾ ദിലീപ് ആരാധകർക്കൊപ്പം പ്രേക്ഷകർക്കും ആകാംഷയേറുകയാണ്.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകരുന്നത് .എഡിറ്റിംഗ് രാജേഷ് മംഗലത്ത്. ന്യൂ ടി വി യുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ഈ 3D ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. നമുക്ക് കാത്തിരിക്കാം ജനപ്രിയനായകന്റെ ജാലവിദ്യയ്ക്കായി -ആറ്റിങ്ങൽ സിനിമ കമ്പനി
ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മാഫിയ ഗ്യാങ്ങുകൾ തമ്മിലുള്ള മൽസരത്തിന്റെയും കുടിപ്പകയുടെയും പകപോക്കലിന്റെയും കഥയാണ് രണം പറയുന്നത്. സമ്പന്നനും പൊങ്ങച്ചക്കാരനുമായ അമേരിക്കൻ മലയാളിയുടെ കഥകളാണ് നാം കൂടുതൽ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അമേരിക്കൻ മലയാളിയുടെ കഥ കൂടി രണം പറഞ്ഞുവയ്ക്കുന്നുണ്ട്. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവിന്റെ പ്രഥമസംവിധാന സംരംഭമാണ് രണം. തിരക്കഥയും നിര്മല് തന്നെയാണ്. ലോസൺ ബിജു, റാണി, ആനന്ദ് പയ്യന്നൂർ എന്നിവരാണ് നിർമാണം. ഇഷ തല്വാറാണ് നായിക. റഹ്മാൻ, നന്ദു, അശ്വിൻ കുമാർ, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ സാങ്കേതികമേഖലകൾ എല്ലാം അതീവ മികവു പുലർത്തുന്നു. ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ഡാർക്ക്-റെഡ് തീമാണ് ഫ്രെയിമുകളിൽ കൂടുതലും നിറഞ്ഞു നിൽക്കുന്നത്. കഥാഗതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് പശ്ചാത്തല സംഗീതവും മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിലെ ടൈറ്റിൽ സോങ് നേരത്തെ ഹിറ്റായിരുന്നു. ഹോളിവുഡ് ചിത്രങ്...
റാഫിയുടെ തിരക്കഥയിൽ സനൽ തോട്ടം നിർമ്മിച്ച് മികച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ.ഡിങ്കന്റെ അടുത്ത ഷെഡ്യൂൾ ലൊക്കേഷനിൽ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ .തായ്ലന്റിൽ ആരംഭിക്കുന്ന ഈ ഷെഡ്യൂൾ ചിത്രത്തിലെ മനോഹരമായൊരു ദൃശ്യവിസ്മയം തന്നെയാകും എന്നത് തീർച്ച.3D ചിത്രമായ ഡിങ്കനിൽ ദീപാങ്കുരനെന്ന മജിഷ്യനായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു കൂടെ നമിതപ്രമോദും.ഇവരെ കൂടാതെ റാഫി,അജു വർഗീസ്,സൂരജ് വെഞ്ഞാറമൂട്, സൃന്ദ,കൈലാഷ്, കൊച്ചുപ്രേമൻ, അപ്പാനി ശരത്,അനീഷ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. ദീപാങ്കുരന്റെ ജാലവിദ്യയും അതിന്റെ അപാകതയെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രൊഫ.ഡിങ്കനിലൂടെ രാമചന്ദ്രബാബു പ്രേക്ഷകരിലേക്കെത്തിക്കുന്നത്.മികച്ച ഗ്രാഫിക്സ് വർക്കുകൾക്കൊപ്പം രാമചന്ദ്രബാബുവിന്റെ തന്നെ ഛായാഗ്രഹണവും കൂടിയാകുമ്പോൾ ദിലീപ് ആരാധകർക്കൊപ്പം പ്രേക്ഷകർക്കും ആകാംഷയേറുകയാണ്.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകരുന്നത് .എഡിറ്റിംഗ് രാജേഷ് മംഗലത്ത്. ന്യൂ ടി വി യുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ഈ 3D ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്...
Comments
Post a Comment
Hai thanks for your comment