പുതുമയാർന്ന ഫസ്റ്റ്ലുക്കുമായി 'ഇര'

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ വ്യത്യസ്ഥമാർന്നഫസ്റ്റ്ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി.

സൂപ്പർഹിറ്റുകളുടെ അമരക്കാരായ വൈശാഖും ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ സിനിമയിൽ മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ജീവിതമാണ് പ്രമേയമാകുന്നതെന്നാണ് പിന്നണിയിൽ നിന്നുള്ള വിവരങ്ങൾ. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു.

സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോർത്തിണക്കുന്നുണ്ട്.വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന് ഉറപ്പ്.

മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്.Design Collins Leophil 

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review