Posts

ആരാധകർക്ക് ആരവമേകി ജനപ്രിയനായകന്റെ പുതിയ ചിത്രം ഫെബ്രുവരി 21ന് തിയേറ്ററുകളിൽ...

Image
മലയാളിയുടെ ജനപ്രിയ നടൻ രസക്കൂട്ടുകളുമായി വീണ്ടും പൊട്ടിചിരിപ്പിക്കാൻ എത്തുകയാണ്.  പ്രമുഖ ബോളിവുഡ് കമ്പിനിയായ വയകോം 18 മോഷൻ പിക്ചർസിന്റെ നിർമാണത്തിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ് ആരാധകർ.ഫെബ്രുവരി 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. മൈ ബോസ്സ്, ടു കൺട്രിസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപ് -മമ്ത മോഹൻദാസ് ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് കോടതി സമക്ഷം ബാലൻ വക്കിലിന്. പ്രിയ ആനന്ദ്, അജു വർഗീസ്, സിദ്ധിക്ക്, ബിന്ദു പണിക്കർ, പ്രഭാകർ തുടങ്ങിയ വലിയ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്, ഒരു ഇടവേളക്കുശേഷം തനതായ ദിലീപ് ശൈലിയിലുള്ള ഒരു കോമഡി ചിത്രം ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.  മലയാളി മനസുകളെ കീഴടക്കുകയും പൊട്ടിചിരിപ്പിക്കുകയും ചെയ്ത ദിലീപ് കഥാപാത്രങ്ങളുടെ തിരിച്ചുവരവായിരിക്കും ബാലൻ വക്കീൽ. വയക്കോം ആദ്യമായി നിർമിക്കുന്ന മലയാളചിത്രം, ബി ഉണ്ണികൃഷ്ണൻ -ദിലീപ് ടീമിന്റെ ആദ്യ ചിത്രം എന്നി പ്രത്യേകതകൾ തന്നെയാണ് ചിത്രത്തിനുവേണ്ടിയുള്ള കാത്ത...

നമ്മുടെ അനിയത്തികുട്ടിക്കായി നവാഗതനായ ശ്യാംമോഹന്റെ സംഗീതത്തിൽ ഒരു കിടിലൻ താരാട്ട് പാട്ട്.പൊന്നോമലേ ചായുറങ്ങീടുവാൻ...

Image
നമ്മുടെ അനിയത്തികുട്ടിക്കായി നവാഗതനായ ശ്യാംമോഹന്റെ സംഗീതത്തിൽ ഒരു കിടിലൻ താരാട്ട് പാട്ട്.പൊന്നോമലേ ചായുറങ്ങീടുവാൻ... കേൾക്കാം പെങ്ങന്മാരുള്ള എല്ലാർക്കും കാണും ഒരു കുറുമ്പിയായ അനിയത്തിക്കുട്ടി.തല്ലുകൂടാനും,  ഏട്ടന് എട്ടിന്റെ പണി കൊടുക്കാനും തക്കം പാർത്തിരിയ്ക്കുന്നവൾ. പക്ഷേ വലുതായി അവൾ വീട് വിട്ടു പോയപ്പോഴാണ് പെങ്ങളുടെ സ്‌ഥാനം മനസ്സിലായത്. ഒരിയ്ക്കൽകൂടി ആ കുട്ടിക്കാലം തിരിച്ചുകിട്ടിയെങ്കിൽ അവൾക്കു കൊടുക്കാൻ കഴിയാതെ പോയ സ്നേഹം മുഴുവനും തിരിച്ചു കൊടുക്കാൻ... Promo : Attingal Cinema Company

തമിഴകത്തിന്റെ ജനപ്രിയനായകൻ ഇനി മലയാളത്തിലേക്ക് | Karthi - Jeethu Billingual Combo will start after 'Deva'

Image
After the success of #KadaikuttySingam recently Karthi is in busy with his new movie 'Deva'.But a exclusive news for mallus is that he is contracted for Malayalam-Tamil Bilingual film with Jeethu Joseph .This suspence thriller will be producing  by bollywood production company Vycom18. Each and every film was different plots in his recent ones focusing the selection .That's the great successful secret of Karthi.

ചാക്കോച്ചന് നേരെ വധശ്രമം പ്രതി പോലീസ് കസ്റ്റഡിയിൽ.....

Image
നടന്‍ കുഞ്ചാക്കോ ബോബന് നേരേ വധശ്രമം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഒക്ടോബർ അഞ്ചിന് രാത്രിയാണ് സംഭവം. കേസിൽ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിലേക്ക് പോകുന്നതിന്നതിനായാണ് നടൻ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്തു. എന്നാൽ ഇരുവരുടേയും സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ട്രെയിൻ കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. തുടർന്ന്. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തുകയും മൊഴിയെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്നുമാണ് അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പാലക്കാട് റെയില്‍വേ ഡിഎസ്പ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

Image
മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.Sarkar is scheduled to hit screens worldwide for Deepavali, on November 6.

അതിജീവനത്തിന്റെ കഥപറയുന്ന ലില്ലി.. ഇന്ന് കേരളം ലില്ലിയോടൊപ്പമാണ് Lilli Movie | Review

Image
റിലീസിന് മുമ്പ് തന്നെ പോസ്റ്റുകളിലൂടെ പ്രേക്ഷക പിന്തുണ ഇത്രയേറെ ലഭിച്ച മറ്റൊരു ചിത്രം മലയാളത്തിൽ ഇല്ല എന്ന് തന്നെ നിസംശയം പറയാം..അവൽ ലില്ലി അതിജീവനത്തിന്റെ കഥ പറയുന്ന ലില്ലി ഇന്ന് കേരളമൊട്ടാകെ ചർച്ച ചെയ്യപ്പെടുകയാണ്. തു​ട​ക്ക​ക്കാ​ര​ന്‍റെ പ​ത​ർ​ച്ച ല​വ​ലേ​ശ​മി​ല്ലാ​തെ പുതുമ വേണ്ടുവോളം നിറച്ച് ത​ന്‍റെ മ​ന​സി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്ക്രീ​നി​ലേ​ക്ക് പ​റി​ച്ചു നടുകയായിരുന്നു സംവിധായകൻ പ്രശോഭ് വിജയ്. ലി​ല്ലി ഇ​തു​വ​രെ കാ​ണാ​ത്ത ഒ​രു കാ​ഴ്ചാ​നു​ഭ​വ​മാ​യി​രി​ക്കും മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക. പ​രി​മി​തി​ക്കു​ള്ളി​ൽ നി​ന്നു​ള്ള തു​ട​ക്കക്കാരു​ടെ ഈ ​മു​ന്നേ​റ്റ​ത്തെ കൈ​യ​ടി​ച്ച് ത​ന്നെ വ​ര​വേ​ൽ​ക്കാം.സുഷിൻ ശ്യാമിന്റെ അതിമനോഹരമായ പശ്ചാത്തല സംഗീതം അത് ലില്ലിയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുകയാണ്.അതില്ലെങ്കിൽ ലില്ലിയില്ല എന്നതാണ് വസ്തുത. ലില്ലിയുടെ ഓരോ അതിജീവന നീക്കവും പ്രേ​ക്ഷ​ക​രെ ആ​കാംക്ഷയു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തും. ആരും പ്ര​തീ​ക്ഷി​ക്കാ​ത്ത ട്വി​സ്റ്റു​മാ​യി എ​ത്തി​യാ​ണ് സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തെ താ​ങ്ങിനി​ർ​ത്തു​ന്ന​ത്. ഇ​ല്ലാ​യിരുന്നെ​ങ്കി​ൽ ചി​ല​പ്പോ​ൾ ലി​ല്ലി...

ഛത്തീസ്ഗഡിൽ ഒരു മലയാള സിനിമ ഇതാദ്യം. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ചിത്രീകരണം.....

Image
ഛത്തീസ്ഗഡിൽ ഒരു മലയാള സിനിമ ഇതാദ്യം. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ അണിയറ പ്രവർത്തകർ ഛത്തീസ്ഗഡിൽ. അനുരാഗ കരിക്കിൻ വെള്ളം എന്ന തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം അണിയുന്നത്.  ‘ഉണ്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ബിഗ് ബജറ്റിലാകും പുറത്തെത്തുക. ഹർഷാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ചിത്രം നിര്‍മ്മിക്കും. ഷൈജു ഖാലിദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൂടുതലും കേരളത്തിന് പുറത്താകും. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും 'ഉണ്ട' എന്നാണ് വ്യക്തമാകുന്നത്.