Posts

Showing posts from 2019

വരാനിരിക്കുന്നത് മലയാള സിനിമചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രം

Image
വരാനിരിക്കുന്നത് മലയാള സിനിമചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രം വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. Mamangam Trailer

ലില്ലി... ഇനി അന്വേഷണത്തിലേക്ക് ഒപ്പം ജയസൂര്യയും l Truth Is Always Bizzare

Image
E4 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മേത്ത ,സി വി സാരഥി ,എ വി അനൂപ് ,തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷണത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയകളിൽ തരംഗമായാകുന്നു . ലില്ലി എന്ന ചിത്രത്തിനുശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണത്തിൽ കേന്ദ്രകഥാപാത്രമാക്കി ജയസൂര്യ എത്തുന്നു. ഛായാഗ്രഹണം സുജിത് വാസുദേവ് .ഫ്രാൻസിസ് തോമസിന്റെ തിരക്കഥയ്ക്ക് രഞ്ജിത്ത് , സലിൽ തുടങ്ങിയവർ സംഭാഷണമൊരുക്കുന്നു .അപ്പു ഭട്ടതിരി ചിത്രസംയോജനം നിർവഹിക്കുന്ന അന്വേഷണത്തിൽ ജാക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു .ഓൾഡ് മങ്ക്സിന്റെ  മികവാർന്ന ഫസ്റ്റ് ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി കഴിഞ്ഞിരിക്കുന്നു .ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻതന്നെ പ്രേക്ഷകരിലേക്കെത്തുന്നതാണ് .

രസകരമായ ലൊക്കേഷൻ കാഴ്ചകളുമായി മാർഗ്ഗംകളി പുരോഗമിക്കുന്നു...

Image

മുഹമ്മദിന്റെയും കൃഷ്ണന്റെയും കഥപറയുന്ന ശുഭരാത്രി ജൂലൈ 6ന്

Image
വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് - അനുസിതാര കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കുടുംബ ചിത്രം ശുഭരാത്രിയുടെ ട്രെയ്‌ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒന്നാമതായി തുടരുകയാണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശാന്തികൃഷ്ണ,സായികുമാർ, ഇന്ദ്രൻസ്,നാദിർഷ,അജുവർഗീസ്, സുരാജ്... തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങൾ പ്രേക്ഷകർക്കുമുന്നലെത്തുന്നു. ശുഭരാത്രിയിലെ മുഹമ്മദും കൃഷ്ണനും..! ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ ഇവരാണ്. യഥാക്രമം സിദ്ദിക്കയും  ഞാനും  പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങൾ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങൾ അല്ല. ജീവിച്ചരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളീയ സമൂഹത്തിൽ ഇരുവരുടെയും കഥാപാത്രങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തിൽ മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ആൾ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും. സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും  കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങ...

ഒരുമാർഗ്ഗവുമില്ലാതെ കളിച്ചോരു കളിയുടെ രസകാഴ്ചയുമായി അവർ വീണ്ടും വരുന്നു. Marggamkali | Updates

Image
അനന്യ ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം മർഗ്ഗംകളി മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു.ഒരു പഴയ ബോംബുകഥ എന്ന ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിലേറിയ താരം ബിബിൻ ജോർജിനനൊപ്പം ഹരീഷ് കണാരൻ, ബൈജു സന്തോഷ്,നമിത പ്രമോദ് ,ധർമജൻ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്നു.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് കൃഷ്ണ നിർവ്വഹിക്കുന്നു. നിരവധി ഹാസ്യ ഷോകളിലൂടെ നമുക്ക് പരിചിതനായ ശാശാങ്കൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണം ബിബിൻ ജോർജ് തന്നെയാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക For More Updates

മാമാങ്കത്തിന്റെ ആ വിജയത്തിന് പിന്നില്‍ ശ്രീനാഥും ഓള്‍ഡ്‌ മങ്ക്സും

Image
മാമാങ്കത്തെ പുകഴ്ത്തുന്നവര്‍ അറിയാത്തൊരു പേരുണ്ട് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍ കമ്മരസംഭവം പതിനെട്ടാം പടി തുടങ്ങി ഒട്ടേറെ ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ക്ക് നിശ്ചല ചായാഗ്രഹണം ചെയ്ത ആളാണ്‌ശ്രീനാഥ്.അതുപോലെ നൂതനമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി ഓരോ പോസ്റ്ററുകളും വ്യത്യസ്തമാക്കുകയാണ് ഓള്‍ഡ്‌ മങ്ക്സ് .ഇപ്പോഴിതാ മാമാങ്കം എന്ന പത്മകുമാര്‍ ചിത്രത്തിലൂടെ വീണ്ടും ശ്രീനാഥ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ് . സാധാരണ movie പോസ്റ്റർന് വേണ്ടി studio photoshoot ചെയ്യുമ്പോൾ Pose ചെയിപ്പിച്ചു എടുക്കുക ആണ് പതിവ് എങ്കിൽ മാമാ ങ്കം ഫോട്ടോഷൂട്ട് ഒരു വിശാലമായ സ്റ്റുഡിയോയിൽ action motions real ആയി ചെയ്തു high speed sync technology use ചെയ്ത് റിയൽ ആയി തന്നെ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത് മാമാങ്കം മൂവി first ലുക്ക് പോസ്റ്റർ ഫോട്ടോഷൂട്ട് ചെയ്യാൻ ഉപയോഗിച്ചതു Profoto D2 1000 LIGHT, B1X lights and modifiers ആണ് ഫോട്ടോഷൂട്ടിനു ശേഷം Graphic Composition ചെയ്‌തു ആണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത് ഫോട്ടോഗ്രാഫർ ശ്രീനാഥ്‌ ഉണ്ണികൃഷ്ണൻ , POSTER DESIGN OLDMONKS, Lights and studio support THREEDOTS FILM STUDIO ആണ് *...

ഇത് വെറുമൊരു പോലീസ് കഥയല്ല ചിലരുടെയൊക്കെ ജീവിത കഥകൂടിയാണ്‌

Image
ഇത് വെറുമൊരു പോലീസ് കഥയല്ല ജീവന്‍ പണയംവെച്ച് നമുക്കുവേണ്ടി രാവന്തിയോളം കരുതലോടിരിക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും ജീവിത കഥയാണ്‌ അതാണ്‌ "ഉണ്ട " Watch  # UNDATrailer  :  https://youtu.be/KxeMmKULuZk Mammootty  |  # KhalidRahman  |  # KrishnanSethukumar  |  # GeminiStudios  | Prashant Pillai  |  # ShamKaushal  |  # വരുന്നുണ്ട  |  # TriggeringJune14

ഞെട്ടിക്കുന്ന ഫസ്റ്റ് ലുക്കുമായി മാമാങ്കം

Image
അതിശയിപ്പിക്കുന്ന ഫസ്റ്റ് ലൂക്കില്‍ മാമാങ്കത്തിന്റെ വരവറിയിച്ച് മമ്മുക്ക. ശ്രീനാഥ് ഉണ്ണികൃഷ്ണന്റെ ഫോട്ടോഗ്രാഫിക് ഓള്‍ഡ്‌ മങ്ക്സിന്റെആണ് ഡിസൈന്‍

മലയാളസിനിമ ചരിത്രം സ്റ്റീഫെന്റെ പേരിൽ അറിയപ്പെടുന്നകാലം വിദൂരമല്ല. Review വായിക്കാം ☺️

Image
Here is the massive  review 

ആക്ഷൻ കിങ് അർജ്ജുനൊപ്പം ദിലീപിന്റെ അടുത്തചിത്രം 'ജാക്ക് ഡാനിയൽ' പൂജാ ചിത്രങ്ങൾ കാണാം

Image
എസ് എൽപുരം ജയസൂര്യ സംവിധാനം ചെയ്യുന്ന അടുത്ത ദിലീപ് ചിത്രം ജാക്ക് ഡാനിയൽ.സ്പീഡ് ട്രാക്ക് എന്ന സിനിമയ്ക്കു ശേഷം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ഈ ചിത്രത്തിൽ തമിഴ് താരം അർജുൻ സഹതാരവുമായി എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ ക്യാമറാമാൻ സന്താന കൃഷ്‌ണൻ ഛായാഗ്രഹണവും ഗോപിസുന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

റെക്കോർഡുകൾ തകർത്തെറിഞ്ഞ് സ്റ്റീഫൻ നെടുമ്പള്ളി | ലുസിഫർ ട്രെയ്‌ലർ കാണാം..

Image
‘ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്​ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പേരേയുള്ളൂ ലൂസിഫർ..’ കാത്തിരിപ്പ് വൈറുതയാവില്ലെന്ന് ഉറപ്പിച്ചാണ് ലൂസിഫർ ട്രെയിലർ എത്തിയത്. 11 മണിക്കൂറുകൾ കൊണ്ട് 20 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. ഏറ്റവും വേഗത്തിൽ 20 ലക്ഷം കടക്കുന്ന ആദ്യമലയാള ട്രെയിലർ എന്ന റെക്കോർഡും ലൂസിഫറിന് സ്വന്തം. Trailer https://youtu.be/x1-Ya0NZQs

ലാലേട്ടൻ വന്ന് പറയണം " ഇത് ഞാനല്ലെന്ന് " അപ്പോൾ ഇതാരപ്പാ !

Image
ഇത് ഷംസുദ്ദീൻ ഷാ . ടിക് ടോക്കിലെ ലാലേട്ടൻ Tik Tok ID  http://vm.tiktok.com/exsLSb/

സോഷ്യൽ മീഡിയയിൽ തരംഗമായ ആ ചിത്രങ്ങളുടെ പിന്നിലുള്ള കഥ ഇതാണ് .സംവിധായകൻ വ്യാസൻ പറയുന്നു ..

Image
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ പി രചനയും സംവിധാനവും ചെയ്ത് അണിയിച്ചൊരുക്കുന്ന അടുത്ത ചിത്രമാണ് ശുഭരാത്രി.പേരുപോലെ തന്നെ തികച്ചും കുടുംബപശ്ചാത്തലത്തിൽ കഥ പറഞ്ഞുപോകുന്ന ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപും അനുസിത്താരയും മുഖ്യവേഷം കൈകാര്യം ചെയ്യുന്നു.കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രതിനുശേഷം സിദ്ദിഖ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ്.ഛായാഗ്രഹണം ആൽബി.സംഗീത സംവിധാനം ബിജിബാൽ. ഇതിനോടകം തന്നെ ചിത്രത്തിന്റെ പുറത്തുവിട്ട സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.. ലൊക്കേഷൻ ചിത്രങ്ങൾ കാണാം

ആരാധകർക്ക് ആരവമേകി ജനപ്രിയനായകന്റെ പുതിയ ചിത്രം ഫെബ്രുവരി 21ന് തിയേറ്ററുകളിൽ...

Image
മലയാളിയുടെ ജനപ്രിയ നടൻ രസക്കൂട്ടുകളുമായി വീണ്ടും പൊട്ടിചിരിപ്പിക്കാൻ എത്തുകയാണ്.  പ്രമുഖ ബോളിവുഡ് കമ്പിനിയായ വയകോം 18 മോഷൻ പിക്ചർസിന്റെ നിർമാണത്തിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ് ആരാധകർ.ഫെബ്രുവരി 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. മൈ ബോസ്സ്, ടു കൺട്രിസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപ് -മമ്ത മോഹൻദാസ് ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് കോടതി സമക്ഷം ബാലൻ വക്കിലിന്. പ്രിയ ആനന്ദ്, അജു വർഗീസ്, സിദ്ധിക്ക്, ബിന്ദു പണിക്കർ, പ്രഭാകർ തുടങ്ങിയ വലിയ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്, ഒരു ഇടവേളക്കുശേഷം തനതായ ദിലീപ് ശൈലിയിലുള്ള ഒരു കോമഡി ചിത്രം ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.  മലയാളി മനസുകളെ കീഴടക്കുകയും പൊട്ടിചിരിപ്പിക്കുകയും ചെയ്ത ദിലീപ് കഥാപാത്രങ്ങളുടെ തിരിച്ചുവരവായിരിക്കും ബാലൻ വക്കീൽ. വയക്കോം ആദ്യമായി നിർമിക്കുന്ന മലയാളചിത്രം, ബി ഉണ്ണികൃഷ്ണൻ -ദിലീപ് ടീമിന്റെ ആദ്യ ചിത്രം എന്നി പ്രത്യേകതകൾ തന്നെയാണ് ചിത്രത്തിനുവേണ്ടിയുള്ള കാത്ത...