Posts

Showing posts from 2018

നമ്മുടെ അനിയത്തികുട്ടിക്കായി നവാഗതനായ ശ്യാംമോഹന്റെ സംഗീതത്തിൽ ഒരു കിടിലൻ താരാട്ട് പാട്ട്.പൊന്നോമലേ ചായുറങ്ങീടുവാൻ...

Image
നമ്മുടെ അനിയത്തികുട്ടിക്കായി നവാഗതനായ ശ്യാംമോഹന്റെ സംഗീതത്തിൽ ഒരു കിടിലൻ താരാട്ട് പാട്ട്.പൊന്നോമലേ ചായുറങ്ങീടുവാൻ... കേൾക്കാം പെങ്ങന്മാരുള്ള എല്ലാർക്കും കാണും ഒരു കുറുമ്പിയായ അനിയത്തിക്കുട്ടി.തല്ലുകൂടാനും,  ഏട്ടന് എട്ടിന്റെ പണി കൊടുക്കാനും തക്കം പാർത്തിരിയ്ക്കുന്നവൾ. പക്ഷേ വലുതായി അവൾ വീട് വിട്ടു പോയപ്പോഴാണ് പെങ്ങളുടെ സ്‌ഥാനം മനസ്സിലായത്. ഒരിയ്ക്കൽകൂടി ആ കുട്ടിക്കാലം തിരിച്ചുകിട്ടിയെങ്കിൽ അവൾക്കു കൊടുക്കാൻ കഴിയാതെ പോയ സ്നേഹം മുഴുവനും തിരിച്ചു കൊടുക്കാൻ... Promo : Attingal Cinema Company

തമിഴകത്തിന്റെ ജനപ്രിയനായകൻ ഇനി മലയാളത്തിലേക്ക് | Karthi - Jeethu Billingual Combo will start after 'Deva'

Image
After the success of #KadaikuttySingam recently Karthi is in busy with his new movie 'Deva'.But a exclusive news for mallus is that he is contracted for Malayalam-Tamil Bilingual film with Jeethu Joseph .This suspence thriller will be producing  by bollywood production company Vycom18. Each and every film was different plots in his recent ones focusing the selection .That's the great successful secret of Karthi.

ചാക്കോച്ചന് നേരെ വധശ്രമം പ്രതി പോലീസ് കസ്റ്റഡിയിൽ.....

Image
നടന്‍ കുഞ്ചാക്കോ ബോബന് നേരേ വധശ്രമം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഒക്ടോബർ അഞ്ചിന് രാത്രിയാണ് സംഭവം. കേസിൽ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിലേക്ക് പോകുന്നതിന്നതിനായാണ് നടൻ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്തു. എന്നാൽ ഇരുവരുടേയും സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ട്രെയിൻ കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. തുടർന്ന്. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തുകയും മൊഴിയെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്നുമാണ് അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പാലക്കാട് റെയില്‍വേ ഡിഎസ്പ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

Image
മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.Sarkar is scheduled to hit screens worldwide for Deepavali, on November 6.

അതിജീവനത്തിന്റെ കഥപറയുന്ന ലില്ലി.. ഇന്ന് കേരളം ലില്ലിയോടൊപ്പമാണ് Lilli Movie | Review

Image
റിലീസിന് മുമ്പ് തന്നെ പോസ്റ്റുകളിലൂടെ പ്രേക്ഷക പിന്തുണ ഇത്രയേറെ ലഭിച്ച മറ്റൊരു ചിത്രം മലയാളത്തിൽ ഇല്ല എന്ന് തന്നെ നിസംശയം പറയാം..അവൽ ലില്ലി അതിജീവനത്തിന്റെ കഥ പറയുന്ന ലില്ലി ഇന്ന് കേരളമൊട്ടാകെ ചർച്ച ചെയ്യപ്പെടുകയാണ്. തു​ട​ക്ക​ക്കാ​ര​ന്‍റെ പ​ത​ർ​ച്ച ല​വ​ലേ​ശ​മി​ല്ലാ​തെ പുതുമ വേണ്ടുവോളം നിറച്ച് ത​ന്‍റെ മ​ന​സി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്ക്രീ​നി​ലേ​ക്ക് പ​റി​ച്ചു നടുകയായിരുന്നു സംവിധായകൻ പ്രശോഭ് വിജയ്. ലി​ല്ലി ഇ​തു​വ​രെ കാ​ണാ​ത്ത ഒ​രു കാ​ഴ്ചാ​നു​ഭ​വ​മാ​യി​രി​ക്കും മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക. പ​രി​മി​തി​ക്കു​ള്ളി​ൽ നി​ന്നു​ള്ള തു​ട​ക്കക്കാരു​ടെ ഈ ​മു​ന്നേ​റ്റ​ത്തെ കൈ​യ​ടി​ച്ച് ത​ന്നെ വ​ര​വേ​ൽ​ക്കാം.സുഷിൻ ശ്യാമിന്റെ അതിമനോഹരമായ പശ്ചാത്തല സംഗീതം അത് ലില്ലിയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുകയാണ്.അതില്ലെങ്കിൽ ലില്ലിയില്ല എന്നതാണ് വസ്തുത. ലില്ലിയുടെ ഓരോ അതിജീവന നീക്കവും പ്രേ​ക്ഷ​ക​രെ ആ​കാംക്ഷയു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തും. ആരും പ്ര​തീ​ക്ഷി​ക്കാ​ത്ത ട്വി​സ്റ്റു​മാ​യി എ​ത്തി​യാ​ണ് സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തെ താ​ങ്ങിനി​ർ​ത്തു​ന്ന​ത്. ഇ​ല്ലാ​യിരുന്നെ​ങ്കി​ൽ ചി​ല​പ്പോ​ൾ ലി​ല്ലി...

ഛത്തീസ്ഗഡിൽ ഒരു മലയാള സിനിമ ഇതാദ്യം. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ചിത്രീകരണം.....

Image
ഛത്തീസ്ഗഡിൽ ഒരു മലയാള സിനിമ ഇതാദ്യം. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ അണിയറ പ്രവർത്തകർ ഛത്തീസ്ഗഡിൽ. അനുരാഗ കരിക്കിൻ വെള്ളം എന്ന തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം അണിയുന്നത്.  ‘ഉണ്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ബിഗ് ബജറ്റിലാകും പുറത്തെത്തുക. ഹർഷാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ചിത്രം നിര്‍മ്മിക്കും. ഷൈജു ഖാലിദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൂടുതലും കേരളത്തിന് പുറത്താകും. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും 'ഉണ്ട' എന്നാണ് വ്യക്തമാകുന്നത്.

മെഗാസ്റ്ററിന്റെ അടുത്ത ചിത്രം 'ഉണ്ട' Khalid Rahman |Mammootty |Krishnan Sethukumar

Image
അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മൂവി മിൽ - ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ട മമ്മൂക്കയുടെ ഒരു തട്ടുപൊളിപ്പൻ ചിത്രം തന്നെയായിരിക്കും തീർച്ച! #UndaTheFilm #Mammootty

ഇതൊരു അടിപൊളി ഇടിവെട്ട് കല്യാണം .. Mangalyam Thanthunanena Trailer | Official

Image
Official Trailer

ഡിങ്കനും കൂട്ടരും തായ്‌ലന്റിൽ Rafi | Ramachandrababu | Sanal Thottam | Vyasan Edavanakkadu | Dileep

Image
റാഫിയുടെ തിരക്കഥയിൽ സനൽ തോട്ടം നിർമ്മിച്ച് മികച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന  പ്രൊഫ.ഡിങ്കന്റെ അടുത്ത ഷെഡ്യൂൾ ലൊക്കേഷനിൽ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ .തായ്‌ലന്റിൽ ആരംഭിക്കുന്ന ഈ ഷെഡ്യൂൾ ചിത്രത്തിലെ മനോഹരമായൊരു ദൃശ്യവിസ്മയം തന്നെയാകും എന്നത് തീർച്ച.3D ചിത്രമായ ഡിങ്കനിൽ ദീപാങ്കുരനെന്ന മജിഷ്യനായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു കൂടെ നമിതപ്രമോദും.ഇവരെ കൂടാതെ റാഫി,അജു വർഗീസ്,സൂരജ് വെഞ്ഞാറമൂട്, സൃന്ദ,കൈലാഷ്, കൊച്ചുപ്രേമൻ, അപ്പാനി ശരത്‌,അനീഷ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. ദീപാങ്കുരന്റെ ജാലവിദ്യയും അതിന്റെ അപാകതയെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രൊഫ.ഡിങ്കനിലൂടെ രാമചന്ദ്രബാബു പ്രേക്ഷകരിലേക്കെത്തിക്കുന്നത്.മികച്ച ഗ്രാഫിക്സ് വർക്കുകൾക്കൊപ്പം രാമചന്ദ്രബാബുവിന്റെ തന്നെ ഛായാഗ്രഹണവും കൂടിയാകുമ്പോൾ ദിലീപ് ആരാധകർക്കൊപ്പം പ്രേക്ഷകർക്കും ആകാംഷയേറുകയാണ്‌.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകരുന്നത് .എഡിറ്റിംഗ് രാജേഷ് മംഗലത്ത്. ന്യൂ ടി വി യുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ഈ 3D ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്...

ആഘോഷങ്ങളിൽ ആരവമേകാൻ ചാക്കോച്ചന്റെ ഈ ചിത്രങ്ങൾ Attingal Cinema Compnay Update

Image
 ഒരുപിടി നല്ല ചിത്രങ്ങളുമായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ലാൽജോസ്-സിന്ധുരാജ് ഒരുക്കുന്ന തട്ടുംപുറത്ത് അച്യുതൻ സൗമ്യ സദാനന്ദൻ- ടോണി ചിത്രം മാംഗല്യം തന്തുനാനേന ജി. മാർത്താണ്ഡൻ-ജോജിതോമസ് ഒരുക്കുന്ന ജോണി ജോണി യെസ് അപ്പാ,നവാഗതനായ ബിലാഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'അള്ള് രാമേന്ദ്രൻ' എന്നിവയാണ് ചാക്കോച്ചന്റെ റിലീസ് ആകാൻ പോകുന്ന പുതിയ ചിത്രങ്ങൾ.ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന തട്ടുംപുറത്ത് അച്യുതൻ ഈ വരുന്ന ക്രിസ്റ്റമസോടുകൂടി തിയേറ്ററുകളിലെത്തും.വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ രാജൻ നിർമ്മിക്കുന്ന മാർത്താണ്ഡൻ ചിത്രം ജോണി ജോണി യെസ് അപ്പാ ഈ വർഷം അവസനത്തോടുകൂടി റിലീസ് ചെയ്യാനാണ് അണിയറ ഒരുക്കങ്ങൾ. ചിത്രത്തിന്റെ എഡിറ്റിംഗ് വർക്കുകൾ പുരോഗമിക്കുകയാണ്. UGM Entertainments ന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്,ആൽവിൻ ആന്റണി,പ്രിൻസ് പോൾ, അലീന എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മാംഗല്യം തന്തുനാനേന ഈ മാസം 20ന് റിലീസ് ആകുകയാണ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ചു നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രൻ ച...

ഹാസ്യത്തിൽ ചാലിച്ച കുടുംബ കഥയുമായി അവർ വീണ്ടും Laljose | Kunjakko Boban |Sinduraj

Image
എം സിന്ധുരാജിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'തട്ടിൻപുറത്ത് അച്യുതൻ'. ഹസ്യത്തിന്റെ പശ്ചാത്തലത്തിൽ കുടുംബകഥപറയുന്ന ഈ ചിത്രം ലാൽജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് . എൽസമ്മയെന്ന ആൺകുട്ടിയും പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി വൻ വിജയങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ – ലാൽജോസ് –എം.സിന്ധുരാജ് ടീം ഒന്നിക്കുന്നു എന്നതും പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബെക്കറാണ് നിർമ്മാണം. മുല്ല,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും,ചാർലി,ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ഷെബിൻ ബേക്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഈ അടുത്ത ദിവസങ്ങളിൽ ആയിരുന്നു.പുതുമയാർന്ന ഈ പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും  -ആറ്റിങ്ങൽ സിനിമ കമ്പനി

ജനപ്രിയനായകന്റെ ജാലവിദ്യയുമായി പ്രൊഫ. ഡിങ്കൻ Dileep|Ramachandran Babu|Sanal Thottam

Image
റാഫിയുടെ തിരക്കഥയിൽ സനൽ തോട്ടം നിർമ്മിച്ച് മികച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫ.ഡിങ്കൻ.3D ചിത്രമായ ഡിങ്കനിൽ ദീപാങ്കുരനെന്ന മജിഷ്യനായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു കൂടെ നമിതപ്രമോദും.ഇവരെ കൂടാതെ റാഫി,അജു വർഗീസ്,സൂരജ് വെഞ്ഞാറമൂട്, സൃന്ദ,കൈലാഷ്, കൊച്ചുപ്രേമൻ, അപ്പാനി ശരത്‌,അനീഷ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.  ദീപാങ്കുരന്റെ ജാലവിദ്യയും അതിന്റെ അപാകതയെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രൊഫ.ഡിങ്കനിലൂടെ രാമചന്ദ്രബാബു പ്രേക്ഷകരിലേക്കെത്തിക്കുന്നത്.മികച്ച ഗ്രാഫിക്സ് വർക്കുകൾക്കൊപ്പം രാമചന്ദ്രബാബുവിന്റെ തന്നെ ഛായാഗ്രഹണവും കൂടിയാകുമ്പോൾ ദിലീപ് ആരാധകർക്കൊപ്പം പ്രേക്ഷകർക്കും ആകാംഷയേറുകയാണ്‌.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകരുന്നത് .എഡിറ്റിംഗ് രാജേഷ് മംഗലത്ത്. ന്യൂ ടി വി യുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ഈ 3D ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. നമുക്ക്‌ കാത്തിരിക്കാം ജനപ്രിയനായകന്റെ ജാലവിദ്യയ്ക്കായി -ആറ്റിങ്ങൽ സിനിമ കമ്പനി

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review

Image
After the successful celebration of ‘Maradona‘ Tovino Thomas making his excellence in Malayalam film industry by introducing A realistic take on the life of a chain smoker in Theevandi. ഈ അടുത്തിടെ ടോവിനോ നായകനായി വന്ന എല്ലാ ചിത്രങ്ങളും ഏതെങ്കിലും തരത്തിൽ വ്യത്യസ്തത പുലർത്തുന്നതോ, പരീക്ഷണ സ്വഭാവമുള്ള ചിത്രങ്ങളോ ആയിരുന്നു. അത്തരത്തിലുള്ളൊരു പുതിയ ടോവിനോ ചിത്രമാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത തീവണ്ടി .നവാഗതനായ ഫെല്ലിനിയാണ് ഈ റിയലിസ്റ്റിക് എന്റെർറ്റൈനെർ സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ വിനി വിശ്വലാൽ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവർ ചേർന്നാണ്. സുധീഷ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും നിർണ്ണായക വേഷത്തിൽ എത്തിയിട്ടുണ്ട് ഈ ചിത്രത്തിൽ. നവഗതയായ സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായിക.

മനം അതിൽ ഒരേ രണം..!

Image
   ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മാഫിയ ഗ്യാങ്ങുകൾ തമ്മിലുള്ള മൽസരത്തിന്റെയും കുടിപ്പകയുടെയും പകപോക്കലിന്റെയും കഥയാണ് രണം പറയുന്നത്. സമ്പന്നനും പൊങ്ങച്ചക്കാരനുമായ അമേരിക്കൻ മലയാളിയുടെ കഥകളാണ് നാം കൂടുതൽ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അമേരിക്കൻ മലയാളിയുടെ കഥ കൂടി രണം പറഞ്ഞുവയ്ക്കുന്നുണ്ട്. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവിന്റെ പ്രഥമസംവിധാന സംരംഭമാണ് രണം. തിരക്കഥയും നിര്‍മല്‍ തന്നെയാണ്. ലോസൺ ബിജു, റാണി, ആനന്ദ് പയ്യന്നൂർ എന്നിവരാണ് നിർമാണം. ഇഷ തല്‍വാറാണ് നായിക. റഹ്‌മാൻ, നന്ദു, അശ്വിൻ കുമാർ‍, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ സാങ്കേതികമേഖലകൾ എല്ലാം അതീവ മികവു പുലർത്തുന്നു. ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ഡാർക്ക്-റെഡ് തീമാണ് ഫ്രെയിമുകളിൽ കൂടുതലും നിറഞ്ഞു നിൽക്കുന്നത്. കഥാഗതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് പശ്‌ചാത്തല സംഗീതവും മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിലെ ടൈറ്റിൽ സോങ് നേരത്തെ ഹിറ്റായിരുന്നു. ഹോളിവുഡ് ചിത്രങ്...

'നീതി'യിൽ വിക്കൻ വക്കീലായി ദിലീപ്; ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു..!!

Image
ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിൽ ദിലീപ് വിക്കന്റെ വേഷത്തിൽ എത്തുന്നു. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാർ ആണ് ഉള്ളത് മമ്ത മോഹൻദാസ്, പ്രിയ ആനന്ദ്, മൂന്നാമത്തെ നായികയെ തീരുമാനിച്ചട്ടില്ല. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന ചിത്രം ഇന്നലെ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ദിലീപ് മമ്ത മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണിത്. മൈ ബോസും റ്റു കണ്ട്രിസ് എന്നിവയാണ് ഇതിന് മുമ്പ് അഭിനയിച്ച ചിത്രങ്ങൾ. എസ്രാ എന്ന പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി എത്തിയ നടിയാണ് പ്രിയ ആനന്ദ്, നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയാണ് മറ്റൊരു ചിത്രം. ബോളിവുഡ് പ്രമുഖ നിർമാണ കമ്പനിയായ വായ്കോം 18 ആണ് ദിലീപ് – ബി ഉണ്ണികൃഷ്ണൻ ചിത്രം നിർമ്മിക്കുന്നത്. പ്രൊഫ. ഡിങ്കൻ ആണ് ദിലീപ് നായകനാകുന്ന മറ്റൊരു ചിത്രം, ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് നായകൻ ആകും. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും.
Image
നമ്മുടെ കുട്ടനാടിന്റെ ദൃശ്യഭംഗികൊണ്ടും ആലാപനം കൊണ്ടും മനോഹരമായ ആ ഗാനമിതാ...

ഇതുപോലുള്ള കാമുകന്മാരാണ് നമ്മളില്‍പലരും അല്ലേ..

Image
രണ്ട് കിടുക്കാച്ചി കാമുകന്മാരുടെ നല്ല മുട്ടന്‍ തേപ്പിന്റെ ഒരടിപൊളി കഥ... പാട്ടും അതിഗംഭീരം

ബോളിവുഡിനെ വെല്ലുന്ന ടീസറുമായി കമ്മാരസംഭവം

Image
സോഷ്യല്‍ മീഡിയയുടെ കാര്യയത്തില്‍ ഇന്നനൊരു തീരുമാനമാകും 

അവന്‍ മുടിവളര്‍ത്തിയത് ഫാഷനുവേണ്ടി ആയിരുന്നില്ല എന്നിട്ടും........

Image
അവന്‍ അമരീന്ദര്‍. പേര് കേള്‍ക്കുമ്പോള്‍ പഞ്ചാബിയായണെന്ന് തോന്നുമെങ്കിലും നമ്മുടെ ആലപ്പുഴക്കാരന്‍ ചുള്ളനാണ് അമരീന്ദര്‍.ഇപ്പോള്‍ NikotinClothings ന്റെ ഫ്രീലാന്‍സ് മോഡലായി വര്‍ക്ക് ചെയ്യുന്നു. കുട്ടിക്കാലത്ത് പല കുട്ടികളും ഫാഷനുവേണ്ടി മുടിവളര്‍ത്താറുണ്ട് എന്നാല്‍ അമരീന്ദര്‍ മുടി വളര്‍ത്തിയത് ഫാഷനുവേണ്ടിയായിരുന്നില്ല എന്നിട്ടും തന്‍റെ സുന്ദരമായ ആ മുടി അവന്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു.ഏതൊരാള്‍ക്കും ചെയ്യാവുന്നത് ഈ കുഞ്ഞുമനസ്സിന് തോന്നിയിട്ടുണ്ടെങ്കില്‍ നിറവേല്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെയാണ് നമ്മള്‍ തോല്‍ക്കുന്നത്.ഇന്ന് പല പ്രശസ്ത കലാ കായിക സാംസ്കാരിക സിനിമാ മേഖലയിലുള്‍പ്പെടെയുള്ളവര്‍ക്ക് സുപരിചിതനായ അമരീന്ദര്‍നെ ലോകമറിയണം .....അറിയപ്പെടട്ടെ ഞങ്ങളിലൂടെ...അറിയിക്കേണ്ടത് നിങ്ങളുടെ ഉത്തരവാധിത്വമാണ്.

ഇരയുടെ യു എ ഇ വിശേഷങ്ങളുമായി നവീനും മിഥുനും

Image
ഹലോ....

ടോയിലറ്റ് പത്രം വഴി സസ്പെന്‍സ് അറിഞ്ഞാലെന്താ പ്രവാസി എന്നും സിനിമയ്ക്കൊപ്പം 👍

Image
വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവീന്‍ ജോണ്‍ കഥയും തിരക്കഥയും രചിച്ച് സൈജു എസ് എസിന്റെ സംവിധാനത്തില്‍ ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ്,മിയ,നിരഞ്ജന തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന #ഇര കേരളത്തിനു പുറത്തും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണയവും അതിലുപരി  വേറിട്ടൊരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയായ ചിത്രം ക്ലൈമാക്സ് ട്വിസ്റ്റോടുകൂടി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാധാരണ യു എ ഇ .GCC റിലീസുകള്‍ക്ക് കണ്ടുവരുന്ന ജനത്തിരക്കിന് പുറമേ മലയാളി കുടുംബ പ്രേക്ഷകരായിരുന്നു കൂടുതലും.ഒരു പക്ഷേ പുലിമുരുകനും രാമലീലയ്ക്കും ശേഷം ഇതാദ്യമായിട്ടാവാം ഇത്രയും നിറഞ്ഞ സദസ്സുകളില്‍ ഒരു മലയാള ചിത്രം യു എ ഈ-ല്‍ റിലീസ് ആകുന്നത്. Novo,Vox,Star തിയേറ്റുകളുള്‍പ്പെടെ 28 കേന്ദ്രങ്ങളില്‍ റിലീസായ #ഇര ചിലയിടങ്ങളില്‍ ഈ രണ്ടാം ദിവസവും ടിക്കറ്റ് കിട്ടാതെ ഒരുപാടുപേര്‍ മടങ്ങുകയാണ്.അതേ സമയം മറ്റു തിയേറ്ററുകളെ ആശ്രയിക്കാത്തതിനു കാരണം ദൂരക്കൂടുതലും സമയക്കുറവും തന്നെയാണ്. ഇരയുടെ അണിയറപ്രവര്‍ത്തകരായ തിരക്കഥാകൃത്ത് നവീന്‍ , അലക്സാണ്ടര്‍ പ്രശാന്ത്,മിഥുന്‍ തുടങ്ങിയവര്‍ ഇന്നലെ ചിത്രംകാണാന്‍ എത്തിയ...

തിയേറ്ററുകളില്‍ കയ്യടിനേടി ആര്യനും രാജീവും

Image
ഇര റിവ്യൂ വായിക്കാംസമകാലിക സംഭവവികാസങ്ങളെ തന്മയത്തോടെ അവതരിപ്പിച്ച 'ഇര' തിയേറ്ററുകളില്‍ കൈയ്യടി നേടുകയാണ്. നവാഗതന്‍റെ യാതൊരു പോരായ്മകളുമില്ലാതെ ഇരയെ അതിന്റേതായ രീതിയില്‍ പ്രേക്ഷകനുമുന്നിലെത്തിക്കാന്‍ സൈജുവിന് സാധിച്ചു. സുധി സുരേന്ദ്രന്റെ മികച്ച ഛായാഗ്രഹണം ദൃശ്യഭംഗി ആവോളം ഇരയ്ക്ക് സമ്മാനിക്കുന്നുണ്ട്.അതിലുപരി മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപിസുന്ദറില്‍ ഭദ്രം. ഈ വര്‍ഷം ഇറങ്ങിയതില്‍ വെച്ച് നല്ലോരു റൊമാന്റിക്ക് സസ്പെന്‍സ് ത്രില്ലര്‍ തന്നെയാണ് ഇരയെന്ന് നിസംശയം പറയാം. ഒരു മന്തിയുടെ കൊലപാതകവും അതിലൂടെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നവീന്‍ ജോണ്‍ തന്റെ തിരക്കഥയിലൂടെ പറയുന്നത് .സംശയത്തിന്റെ നിഴലടിക്കുന്ന ആര്യനായി ഗോകുല്‍ സുരേഷും കേസന്വേഷണ ഉദ്യോഗസ്ഥനായി ഉണ്ണിമുകുന്ദനും ഇരയിലൂടെ പൂര്‍ണ്ണമായി പ്രേക്ഷക മനസ്സില്‍ ഇടം നേടുന്നു. മിയ,അലന്‍സിയര്‍,ശങ്കര്‍ജി,നിരജ്ഞന തുടങ്ങിയവരും തങ്ങളുടെ വേഷം മികവുറ്റതാക്കി. സൂപ്പര്‍ഹിറ്റുകളുടെ കൂട്ടുകെട്ടായ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നു നിര്‍മ്മിച്ച ഇരയിലൂടെ മലയാളത്തിന് ഒരു പുത്തന്‍ സംവിധായകനെ കൂടികിട്ടി .സൈജു എസ് എസ്. ആദ്യ സംരഭം തന്നെ നൂറു...

ഏതോ പാട്ടിൻ ഈണം പോലെ.... ഇരയിലെ അതിമനോഹരമായ മറ്റൊരു ഗാനം

Image
ഏതോ പാട്ടിൻ ഈണം പോലെ.... #ഇരയിലെ അതിമനോഹരമായ മറ്റൊരു ഗാനം ഹരിനാരായണൻ👌 ഗോപിസുന്ദർ👌 വിജയ് യേശുദാസ് 👌 സിത്താര 👌 ദൃശ്യഭംഗി കൂടുമ്പോഴാണ് കാഴ്ചയുടെ ആസ്വാദനം പൂർണ്ണമാകുന്നത് എന്നതിന് ഒരുദാഹരണം കൂടി..... #Gokul_Suresh #Niranjana #Saiju_SS

മികച്ച ഒരു ത്രില്ലർ തന്നെയായിരിക്കും ഇര. ഇരയുടെ ആദ്യ ടീസർ തരംഗമാകുന്നു.....

Image
അണിയറയിലൊരുങ്ങുന്നത് പുതുമയുള്ള ചിത്രം തന്നെയെന്ന് നമുക്ക് ഈ ആദ്യ ട്രൈലറിലൂടെ മനസിലാക്കാം.സോഷ്യൽ മീഡിയയിൽ ഈ അടുത്തകാലത്ത് ചർച്ചചെയ്യപ്പെട്ട വിഷയമാണ്  ഇതിനടിസ്ഥാനമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്നത്.തൻ്റെ നിരപരാധിത്വം തെളയിക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരൻ്റേയും തൻ്റേടിയായ സ്ത്രീയുടേയും പോരാട്ടത്തിൻ്റെ കഥയാണ് #ഇര പറയുന്നത്.അതുകൊണ്ടുതന്നെ ഇതൊരു മികച്ച ത്രില്ലർ ചിത്രമായിരിക്കുകതന്നെ ചെയ്യും. #നവീൻ_ജോണിൻ്റെ രചനയിൽ സൂപ്പർഹിറ്റുകളുടെ അമരക്കാരായ വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായ അവതാരകൻ നവാഗതനായ #സൈജു_എസ്_എസ് ആണ്.ഉണ്ണിമുകുന്ദൻ,ഗോകുൽ സുരേഷ് ,മിയ ,നിരഞ്ജന തുടങ്ങി മലയാള സിനിമയിലെ ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. #കാത്തിരിക്കാം വേറിട്ടൊരു ദൃശ്യാനുഭവത്തിനായി. #Ira_ഇര #Saiju_SS #Vysakh_Udaykrishna #Naveen_John #Unni_Mukundan #Gokul_Suresh #Attingal_Cinema_Company ©

സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് വേണ്ടി പിൻതുണച്ചവർക്ക് ഒാരോരുത്തർക്കും കേന്ദ്രം 1000..........

Image
സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് വേണ്ടി പിൻതുണച്ചവർക്ക് ഒാരോരുത്തർക്കും  കേന്ദ്രം ഒരായിരം നന്ദിയറിയിക്കുന്നു. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഫലപ്രാപ്തിയിലേക്ക്. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചു. സമരപ്പന്തലിലെത്തി എം.വി.ജയരാജൻ ഉത്തരവ് കൈമാറി. വി.ശിവൻകുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്ന് എം.വി.ജയരാജൻ പറഞ്ഞു. ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന സർക്കാർ നടപടികളിൽ തൃപ്തിയില്ല. സർക്കാരിനു നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം നിർത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം ...

കമ്മട്ടം കണ്ടിട്ടില്ല ഒരു വട്ടം മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. !! ആട് 2 വിൽ നിന്നും ഡിലീറ്റ് ചെയ്ത കിടിലൻ സീൻ പുറത്തിറങ്ങി

Image
കമ്മട്ടം കണ്ടിട്ടില്ല ഒരു വട്ടം മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. !! ആട് 2 വിൽ നിന്നും ഡിലീറ്റ് ചെയ്ത കിടിലൻ സീൻ പുറത്തിറങ്ങി

കാമുകന്മാരില്ലാത്ത ലോകമോ...അതും നിത്യഹരിതരായ കാമുകന്മാർ !

Image
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ , ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ... ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം, ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ ..... നിത്യഹരിത നായകൻ പ്രേംനസീർ സാർന് നിത്യഹരിതകാമുകന്റെ പ്രണാമം ❤ അദ്ദേഹത്തിന്റെ 29 ചരമ വാർഷിക ദിനത്തിൽ ഞങ്ങളുടെ കുട്ടി കാമുകനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു... ജമ്നാസ്  മുഹമ്മദിൻ്റെ രചനാ സംവിധാനത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ജോമോനും-ജമ്നാസും ചേർന്ന് Dreams N' Taken പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം #നിത്യഹരിത_കാമുകൻ ഉടൻ നിങ്ങളിലേക്കെത്തുന്നു.ജോമോൻ,അർജ്ജുൻ,സാന്ദ്ര,കാതറീൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ അതിഥി താരമായി വരുന്നത് ആരാണെന്നറിയണ്ടേ..... കാത്തിരിക്കാം

പുതുമയാർന്ന ഫസ്റ്റ്ലുക്കുമായി 'ഇര'

Image
ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ വ്യത്യസ്ഥമാർന്നഫസ്റ്റ്ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി. സൂപ്പർഹിറ്റുകളുടെ അമരക്കാരായ വൈശാഖും ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമയിൽ മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ജീവിതമാണ് പ്രമേയമാകുന്നതെന്നാണ് പിന്നണിയിൽ നിന്നുള്ള വിവരങ്ങൾ. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു. സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോർത്തിണക്കുന്നുണ്ട്.വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന് ഉറപ്പ്. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക...

ആമിയിലേക്കുള്ള മഞ്ജുവിന്റെ ഭാവപ്പകർച്ച, വൈറലായി ചിത്രങ്ങൾ

Image
മലയാളത്തിന്റെ പ്രിയഎഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ കണ്ടാസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആമി എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ്യങ്കരിയായ മഞ്ജു വാര്യറാണ് കമലാ സുരയ്യയായി അഭിനയിക്കുന്നത്. ആമിയുടെ സെറ്റിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ആദ്യം മുതൽ തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുന്ന പുതിയ ചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ‌ആമിയുടെ യൗവനകാലത്തിലെയും വാർധക്യ കാലത്തിലെയും ലുക്കുകളിലേക്ക് മഞ്ജുവാര്യർ ഭാവപ്പകർച്ച നടത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കട്ടിക്കണ്ണട വച്ച്, അഴിച്ചിട്ട കാർകൂന്തലും വലിയ ചുവന്ന പൊട്ടും മൂക്കിനഴകായി കല്ലുവച്ച മൂക്കുത്തിയുമൊക്കെ മഞ്ജുവിനെ ആമിയെപ്പോൽ തോന്നിച്ചു. കമല സുരയ്യയുടെ ഭർത്താവായ മാധവദാസ് ആയി അഭിനയിക്കുന്ന മുരളി ഗോപിക്കൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിൽ ഹിറ്റാണ്. ആമിയായി മഞ്ജു വാര്യർ സാരി ഒരു വശത്തുകൂടിയെടുത്തു പൊതിഞ്ഞുടുത്തിട്ടുള്ളവയാണ് ചിത്രങ്ങളിലേറെയും. ആമിക്കു വേണ്ടി മഞ്ജു വാര്യർ വണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു.  അതു ശരിയെന്ന...